പത്തനംതിട്ട ∙ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിശ്വസ്തനും കെഎസ്യു സംസ്ഥാന ഭാരവാഹിയും അടൂർ നഗരസഭ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയുമായ ഫെന്നി നൈനാന് തോൽവി.
ബിജെപി സ്ഥാനാർഥി പ്രമോദ് (കുട്ടൻ) വിജയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 23–കാരി നല്കിയ പീഡന പരാതിയില്‍ ഫെന്നി നൈനാനും ആരോപണ വിധേയനായിരുന്നു.
ഫെന്നിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം ഉയര്‍ന്ന ആരോപണം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഫെന്നി നൈനാനൊപ്പമാണ് രാഹുൽ തന്നെ കാണാന്‍ എത്തിയതെന്നും പീഡന ശേഷം ഫെന്നിയാണ് തന്നെ യാതൊരു ദയയുമില്ലാതെ വീട്ടിലേക്കുള്ള വഴിയിൽ ഇറക്കിവിട്ടതെന്നും ആയിരുന്നു യുവതിയുടെ ആരോപണം.
ഇത് ഫെന്നി നിഷേധിച്ചു. Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല.
ചിത്രം @Fenni Ninan എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

