അയിരൂർ കഥകളി ഗ്രാമം ∙ പമ്പാ മണൽപുറത്തിന് കഥകളിയുടെ താളം പകർന്ന ആട്ടവിളക്ക് ഇന്ന് അണയും. ഇന്ന് വൈകിട്ട് ഉത്തരാസ്വയംവരം കഥകളിയോടെ ഈ വർഷത്തെ കഥകളിമേള സമാപിക്കും.
നൂതന വിചാരങ്ങൾ കൊണ്ട് സമ്പുഷ്ടമായ രാജ്യാന്തര സെമിനാർ മേളയ്ക്ക് വൈജ്ഞാനികമായ മുഖം നൽകി. ശാസ്ത്രജ്ഞനും കലാനിരൂപകനുമായ എതിരൻ കതിരവന്റെ സാന്നിധ്യവും ഇടപെടലും സെമിനാറിനെ ശ്രദ്ധേയമാക്കി.
ജില്ലയിലെ പ്രമുഖ കലാലയങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു.
വിദ്യാർഥികളുടെ കലാമത്സരങ്ങൾ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ക്ലബ് വൈസ് പ്രസിഡന്റ് എം.അയ്യപ്പൻകുട്ടി അധ്യക്ഷത വഹിച്ചു.
അമ്പിളി പ്രഭാകരൻ നായർ, അനുരാധ ശ്രീജിത്, ജെറി മാത്യു സാം, എം.ആർ.അജയകുമാർ എന്നിവർ പ്രസംഗിച്ചു. വൈകിട്ട് നാട്യഭാരതി കഥകളി സെന്റർ വിദ്യാർഥികളുടെ നൃത്ത അരങ്ങേറ്റം നടന്നു.
കളിയരങ്ങിൽ കംസവധം കഥകളി അരങ്ങേറി. അജയകുമാർ വല്യുഴത്തിൽ ആട്ടവിളക്ക് തെളിച്ചു.
ആസ്വാദനകളരിയിൽ ഇന്ന്
രാവിലെ 10.30ന് കഥകളി ക്വിസ് മത്സരവും ചിത്രരചന മത്സരവും.
വൈകിട്ട് 5.30ന് കഥകളി മേളയുടെ സമാപന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ക്ലബ് രക്ഷാധികാരി രാജു ഏബ്രഹാം അധ്യക്ഷത വഹിക്കും.
കഥകളി സാഹിത്യത്തിനുള്ള അയിരൂർ രാമൻപിള്ള അവാർഡ് വൈക്കം പി.രാജശേഖരനും യുവകഥകളി ഗായകർക്കുള്ള അയിരൂർ സദാശിവൻ അവാർഡ് കലാമണ്ഡലം യശ്വന്തിനും നൽകി ആദരിക്കും. 6.30ന് ഉത്തരാസ്വയംവരം കഥകളി.
കളിയരങ്ങിൽ ഇന്ന്
ഇരയിമ്മൻ തമ്പി രചിച്ച പ്രശസ്തമായ ഉത്തരാസ്വയംവരം കഥയാണ് ഇന്ന് കളിയരങ്ങിൽ.
പാണ്ഡവരുടെ അജ്ഞാത വാസക്കാലമാണ് പശ്ചാത്തലം. വിരാട
രാജധാനിയിൽ പാണ്ഡവരുണ്ടെന്നറിഞ്ഞ് ദുര്യോധനൻ അവരുടെ അജ്ഞാതവാസം മുടക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതും ത്രിഗർത്തന്റെ ഗോഗ്രഹണവും ഉത്തരന്റെ വീമ്പു പറച്ചിലും മറ്റും അടങ്ങിയ രംഗങ്ങൾ ഉത്തരാസ്വയംവരത്തെ മികച്ച കഥയാക്കി മാറ്റുന്നു. കലാമണ്ഡലം ഹരിനാരായണനാണ് ബൃഹന്ദളയായി രംഗത്തെത്തുന്നത്. കലാമണ്ഡലം അനിൽ സൈരന്ധ്രിയായി വേഷമിടുന്നു.
കലാമണ്ഡലം കാശിനാഥാണ് വലലൻ.
ഉത്തരനായി കലാമണ്ഡലം ആദിത്യൻ. ത്രിഗർത്തൻ കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താൻ.
ദുര്യോധന വേഷത്തിൽ കലാമണ്ഡലം ശ്രീകുമാറെത്തും. കലാനിലയം ഉദയൻ നമ്പൂതിരിയാണ് ചെണ്ട.
പാട്ട് പത്തിയൂർ ശങ്കരൻ കുട്ടിയും സംഘവും. ഏകലോചനം എന്ന ആട്ടം, വീരവിരാട
എന്ന പ്രസിദ്ധമായ കുമ്മി തുടങ്ങി നിരവധി സവിശേഷമായ ആട്ടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഉത്തരാസ്വയംവരം കഥകളിയുടെ അവതരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

