ശബരിമല∙ പതിനെട്ടാംപടി കയറാൻ കാത്തുനിൽക്കുന്ന തീർഥാടകർക്കായി ദേവസ്വം ബോർഡ് ഇതുവരെ വിതരണം ചെയ്തത് 1.6 കോടി ബിസ്കറ്റ്. തീർഥാടകർക്ക് കുടിവെള്ളം ഉറപ്പാക്കി നീലിമല മുതൽ ഉരക്കുഴി വരെ 20 ചുക്കുവെള്ള വിതരണ കൗണ്ടറുകൾ.
27 വാട്ടർ കിയോസ്ക്കുകളും സജ്ജം.തീർഥാടകർക്ക് ഉന്മേഷം പകരുന്ന ചുക്കുവെള്ളത്തിന്റെ വിതരണത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശരംകുത്തിയിൽ ഉയർന്ന ശേഷിയുള്ള രണ്ട് അത്യാധുനിക 5,000 ലീറ്റർ ശേഷിയുള്ള ബോയിലറാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ തിളപ്പിക്കുന്ന വെള്ളം പൈപ്പ് വഴിയാണ് വിതരണത്തിന് എത്തുന്നത്.
ചുക്കുവെള്ളം, ബിസ്ക്കറ്റ് എന്നിവയുടെ വിതരണത്തിനായി 500 ജീവനക്കാർ 24 മണിക്കൂറും 3 ഷിഫ്റ്റായി പ്രവർത്തിക്കുന്നു.
തിരക്കു പരിഗണിച്ച് കൂടുതൽ ശ്രദ്ധ നടപ്പന്തലിൽ നൽകുന്നത് . 5 ട്രോളികൾ ക്രമീകരിച്ചാണ് നടപ്പന്തലിൽ ചുക്കുവെള്ളം വിതരണത്തിനായി കൊണഅടുനടക്കുന്നത്. ഇതിനായി 120 തൊഴിലാളികൾ 3ഷിഫ്റ്റിലായി പ്രവർത്തിക്കുന്നു.ചുക്കുവെള്ളത്തോടൊപ്പം ബിസ്ക്കറ്റും പ്രധാന കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നു.
ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി, നടപ്പന്തൽ, പാണ്ടിത്താവളം എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലാണ് ബിസ്ക്കറ്റ് വിതരണം ചെയ്യുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

