ലുലു ഗ്രൂപ്പിന്റെ പുതിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രം തായ്ലൻഡിലെ ബാങ്കോക്കിൽ ആരംഭിച്ചു. തെക്കുകിഴക്കൻ ഏഷ്യയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുത്തൻ സംരംഭം.
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മെയ് എക്സ്പോർട്ടിന്റെ പ്രാദേശിക ഓഫിസും ലോജിസ്റ്റിക്സ് കേന്ദ്രവും തായ്ലൻഡ് വാണിജ്യമന്ത്രി സുഫാജി സുതുമ്പുൻ ഉദ്ഘാടനം ചെയ്തു.
വാണിജ്യ ഉപമന്ത്രി ഡോ. കിരിദ പാവോചിത്, വാണിജ്യ മന്ത്രാലയ ഡയറക്ടർ ജനറൽ സുനന്ത കാങ്വൽകുൽക്കി, തായ്ലൻഡിലെ യുഎഇ എംബസി ചാർജ് ഡി അഫയേഴ്സ് സൗദ് ഇബ്രാഹിം അൽ തുനൈജി, തായ്ലൻഡ് എക്സിം ബാങ്ക് പ്രസിഡന്റ് ചരത് രത്തനബൂനിറ്റി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.
യൂസഫലി, ലുലു തായ്ലൻഡ് ഡയറക്ടർ സയ്യിദ് അബ്ദുൽ അനീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തായ്ലൻഡ് ഉൽപന്നങ്ങൾക്ക് ആഗോള വിപണിയാണ് ലുലു ലഭ്യമാക്കുന്നതെന്നും ഗൾഫിൽ തായ് ഉൽപന്നങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോഴുള്ളതെന്നും മന്ത്രി സുഫാജി സുതുമ്പുൻ പറഞ്ഞു. ലുലുവിന് തായ്ലൻഡിൽ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.
27 വർഷമായി ലുലു തായ്ലൻഡിലെ വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു.
പുതിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രം തായ് കർഷകർക്ക് നേട്ടമാകും. അരി, പഴം, പച്ചക്കറി, വസ്ത്രം, സ്റ്റേഷനറി തുടങ്ങി 4,000ലേറെ ഉൽപന്നങ്ങൾ നിലവിൽ ലുലു തായ്ലൻഡിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ടെന്നും യൂസഫലി പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

