റാന്നി ∙ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ അനുഭവിക്കുന്ന ദുരിതം ഇനിയെങ്കിലും പിഡബ്ല്യുഡി കെട്ടിട വിഭാഗം കണ്ടില്ലെന്നു നടിക്കരുത്.
അടിയന്തര ഘട്ടങ്ങളിൽ അഗ്നിരക്ഷാ യൂണിറ്റുമായി മിനി സിവിൽസ്റ്റേഷൻ വളപ്പു വിട്ട് പുറത്തേക്കു പോകുന്നത് ക്ലേശങ്ങൾ സഹിച്ചാണ്. സിവിൽസ്റ്റേഷനിലേക്കുള്ള റോഡിനു വീതിയില്ലാത്തതാണു തടസ്സം.
റാന്നിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമിച്ചിട്ടു വർഷങ്ങളായി.
താലൂക്കിലെ ഭൂരിപക്ഷം സർക്കാർ ഓഫിസുകളും മുൻസിഫ്, ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എന്നീ കോടതികളും ഇവിടെയാണു പ്രവർത്തിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ സിവിൽ സ്റ്റേഷനിൽ വലിയ തിരക്കാണ്.
വാഹനങ്ങൾ പാർക്കിങ് നടത്താൻ ഇടമില്ലാതെ വരുമ്പോൾ റോഡിന്റെ വശങ്ങളിലും അഗ്നിരക്ഷാ നിലയത്തിലേക്കുള്ള വഴിയുടെവശത്തും അവ പാർക്കിങ് നടത്താറുണ്ട്. അവയ്ക്കിടയിലൂടെ വളരെ ബുദ്ധിമുട്ടിയാണ് അഗ്നിരക്ഷാ യൂണിറ്റുകൾ സിവിൽ സ്റ്റേഷനിലെ ഗേറ്റിനു മുന്നിലെത്തിക്കുന്നത്.
ഗേറ്റിനു വീതിയില്ലാത്തതു മൂലം പലതവണ മുന്നിലേക്കും പിന്നിലേക്കുമെടുത്താണു തിരിച്ചെടുത്തു റോഡിലിറക്കുന്നത്. ഇതിനിടെ ഗതാഗതക്കുരുക്കും നേരിടും.
സിവിൽ സ്റ്റേഷൻ നിർമിച്ചിട്ടും ചുറ്റുമതിൽ പണിതിട്ടില്ല.
പിഐപി ഓഫിസുകൾ പ്രവർത്തിച്ചിരുന്ന കാലത്തു നിർമിച്ച വീതി കുറഞ്ഞ വഴിയാണ് ഇന്നുമുള്ളത്. ഗേറ്റും മതിലും നാശം നേരിടുകയാണ്.
ഇതു വീതി കൂട്ടി പണിയാതെ വാഹനങ്ങളുടെയും അഗ്നിരക്ഷാ യൂണിറ്റിന്റെയും യാത്ര സുഗമമാകില്ല. 34 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സർക്കാരിനു സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതി കിട്ടിയിട്ടില്ല.
ഇതാണു ദുരിതം നീളാൻ കാരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

