അടൂർ ∙ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരിപ്പോയി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്നു ബസ് പെട്ടെന്നു നിർത്താൻ കഴിഞ്ഞതിനാൽ അപകടമൊന്നുമുണ്ടായില്ല.
കെപി റോഡിൽ മരിയ ആശുപത്രിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണു സംഭവം. ഏനാത്ത് – അടൂർ റൂട്ടിലോടുന്ന ശ്രീമുരുകൻ ബസിന്റെ ടയറാണ് ഊരിപ്പോയത്.
മരിയജംക്ഷനിൽ എത്തും മുൻപു പ്രശ്നം തിരിച്ചറിഞ്ഞിരുന്നു.
അതനുസരിച്ചു ബസ് വരുന്ന വഴി വർക്ക്ഷോപ്പിൽ കയറ്റിയെന്നും യാത്രക്കാരെ ടൗണിൽ ഇറക്കിയ ശേഷം വരാൻ വർക്ക്ഷോപ് ജീവനക്കാർ പറഞ്ഞതിനെ തുടർന്നു വളരെ സാവധാനത്തിലാണു ടൗണിലേക്കു വന്നതെന്നും ബസ് ജീവനക്കാർ പറഞ്ഞു. ഇതിനിടയിലാണു ടയർ ഊരിപ്പോയത്.
ഊരിയ ടയർ ഉരുണ്ട് മരിയ ജംക്ഷനിലെ കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തേക്ക് ഉരുണ്ട് പോയി.
ടയർ ഉരുണ്ടു വരുന്നതു കണ്ട് ആളുകൾ ഓടിമാറി. സംഭവത്തിനു ശേഷം യാത്രക്കാരെ ഇറക്കുകയും വർക്ക്ഷോപ്പിൽ നിന്ന് ആളെ വരുത്തി അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു.
ഇതിനു ശേഷമാണു സർവീസ് തുടർന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

