ശബരിമല ∙ മണ്ഡല–മകരവിളക്ക് തീർഥാടനകാലത്ത് അയ്യപ്പ ദർശനത്തിനുള്ള വെർച്വൽ ക്യു എടുക്കാൻ കഴിയാത്ത തീർഥാടകർക്കായി 4 സ്ഥലങ്ങളിൽ സ്പോട് ബുക്കിങ് സൗകര്യവുമായി ദേവസ്വം ബോർഡ്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, പമ്പ, നിലയ്ക്കൽ, വണ്ടിപ്പെരിയാർ–സത്രം എന്നിവയാണ് 4 സ്പോട് ബുക്കിങ് കേന്ദ്രങ്ങൾ.
പ്രതിദിനം 70,000 പേർക്ക് വെർച്വൽ ക്യു വഴിയും 20,000 പേർക്ക് സ്പോട് ബുക്കിങ് വഴിയും ദർശനം നൽകാനാണ് ഉദ്ദേശിക്കുന്നത്.
ക്യുആർ കോഡ് സ്കാൻ ചെയ്താൽ സ്പോട് ബുക്കിങ് എടുത്ത തീർഥാടകന്റെ എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്ന വിധത്തിലുള്ള പാസ് ആണ് നൽകുന്നത്. നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ ഫാസ്ടാഗ് സംവിധാനം വഴിയാകും വാഹനങ്ങൾ കടത്തിവിടുക.
ഇതിനുള്ള ടെൻഡർ കഴിഞ്ഞു. പമ്പാ മണപ്പുറത്ത് 4 നടപ്പന്തലുകൾ പുതിയതായി നിർമിച്ചു.
ഇതുകൂടാതെ തീർഥാടകർക്ക് വിശ്രമിക്കാൻ പമ്പയിൽ ജർമൻ പന്തൽ, പമ്പ സ്പോട് ബുക്കിങ് കൗണ്ടർ എന്നിവയുടെ പണി തീർന്നു.
തീർഥാടകർക്കു താമസ സൗകര്യം ഒരുക്കുന്ന സന്നിധാനത്തെ കെട്ടിടങ്ങളുടെ പെയ്ന്റിങ് ജോലികളും അവസാനഘട്ടത്തിലാണ്. ദേവസ്വം ബോർഡിന്റെ എല്ലാ തീർഥാടന ഒരുക്കങ്ങളും 10ന് മുൻപ് പൂർത്തിയാക്കാൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
ദേവസ്വം ബോർഡ് അംഗങ്ങളായ എ.അജികുമാർ, സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

