രാജ്യത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാര്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് കേരളത്തില്‍ നിന്നാണ്. 1988-ല്‍ പത്തനംതിട്ട
സബ് കളക്ടറായായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. എന്നാല്‍ ഔദ്യോഗിക ജീവിതത്തിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ വിവിധ വിവാദങ്ങളില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നു.
2006-ല്‍ വി എസ് അച്യുതാനന്ദന് സര്‍ക്കാരില്‍ പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന കാലത്ത് അഴിമതി ആരോപണത്തെ തുടര്‍ന്ന് ഗ്യാനേഷ് കുമാറിന് ആ സ്ഥാനത്തുനിന്ന് ഒഴിയേണ്ടി വന്നിട്ടുണ്ട്. കെ എസ് ടി പി റോഡ് നിര്‍മാണ പദ്ധതിയുടെ ഭാഗമായ മലേഷ്യന്‍ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
തുടര്‍ന്ന് യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2007 മുതല്‍ 2012 വരെ പ്രതിരോധ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് 2016-ല്‍ നരേന്ദ്ര മോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കവെ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് രൂപീകരിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിക്കുകയുണ്ടായി.
പിന്നീട് 2019-ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജമ്മു കശ്മീര്‍ ഡിവിഷന് തലവനായിരുന്നു. കഴിഞ്ഞ 2025 ഫെബ്രുവരി 19 മുതലാണ് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പദവിയിലെത്തിയത്.
ഈ സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം സ്വീകരിച്ച പല നിലപാടുകളും പിന്നീട് വിവാദങ്ങള്‍ക്ക് വഴിവെച്ചു. വോട്ട് ചോര്‍ച്ചയും വോട്ടര്‍ പട്ടിക അട്ടിമറിയും ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തുകയുണ്ടായി.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സംസ്ഥാനങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ശക്തമായ നിലപാടെടുത്തു. നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെയും സജെപിയുടെയും രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്യാനേഷ് കുമാറിന്റെ ഔദ്യോഗിക പദവി സംബന്ധിച്ച് രാജ്യവ്യാപകമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

