റാന്നി ∙ ശബരിമല തീർഥാടനത്തിനു 9 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും തീർഥാടന പാതകളോടു ചേർന്ന കുളിക്കടവുകൾ കാട് മൂടി തന്നെ. അവ വൃത്തിയാക്കാൻ പഞ്ചായത്തുകൾ നടപടി സ്വീകരിച്ചിട്ടില്ല.
തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്കു പഞ്ചായത്ത് ഉദ്യോഗസ്ഥർ നീങ്ങിയതോടെ തീർഥാടനം മറന്ന മട്ടാണ്. 16ന് മുൻപ് മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കണം.
എന്നാൽ ഇതു സംബന്ധിച്ച ക്രമീകരണങ്ങളൊന്നും എങ്ങും കാണുന്നില്ല.
മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി, കണമല–ഇലവുങ്കൽ, പുനലൂർ–മൂവാറ്റുപുഴ, മുക്കട–അത്തിക്കയം–പെരുനാട്–പൂവത്തുംമൂട്, റാന്നി–കോഴഞ്ചേരി, ചെറുകോൽപുഴ–റാന്നി എന്നീ തീർഥാടന പാതകളോടു ചേർന്നു പമ്പാനദിയിലും കല്ലാറ്, കക്കാട്ടാറ് എന്നിവിടങ്ങളിലും ഒട്ടേറെ കുളിക്കടവുകളുണ്ട്. പഴവങ്ങാടി, അങ്ങാടി, ചെറുകോൽ, അയിരൂർ, വടശേരിക്കര, പെരുനാട്, നാറാണംമൂഴി എന്നീ പഞ്ചായത്തുകൾ അംഗീകരിച്ച കടവുകളാണിത്.
അപകട
ഭീഷണിയില്ലാത്ത കടവുകളാണ് പഞ്ചായത്തുകൾ അംഗീകിക്കുന്നത്. ഇത്തരം കടവുകളിൽ തീർഥാടകരുടെ സുരക്ഷയ്ക്കായി ലൈഫ് ഗാർഡുകളെയും നിയോഗിക്കാറുണ്ട്.
അനധികൃതവും സുക്ഷയില്ലാത്തതുമായ കടവുകൾ വൻകിട ജലസേചന വിഭാഗം വേലി കെട്ടി അടയ്ക്കാറുണ്ട്.
കൂടാതെ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിൽ അപകട മുന്നറിയിപ്പുകൾ ബോർഡുകൾ സ്ഥാപിക്കാറുമുണ്ട്.
വൻകിട ജലസേചന വിഭാഗം ഇത്തരം പണികൾ തുടങ്ങിയിട്ടുണ്ട്.
എന്നാൽ തീർഥാടകർക്ക് സ്നാനഘട്ടമായ നിർമിച്ചിട്ടുള്ള കാരയ്ക്കാട്ട് തോട്ടിലെ ഇടത്തറ പിഐപി നീർപ്പാലത്തിനു സമീപമുള്ള കടവ് വൃത്തിയാക്കിയിട്ടില്ല.
പഴവങ്ങാടി പഞ്ചായത്തിലെ റാന്നി പള്ളിയോടക്കടവും കാടു മൂടിയിരിക്കുന്നു. പെരുമ്പുഴ ബോട്ടുജെട്ടി, ഭജനമഠം എന്നീ കടവുകൾ സുരക്ഷിതമല്ലാത്തതിനാൽ തീർഥാടകർ ദേഹശുദ്ധി വരുത്താനെത്തുന്നത് പള്ളിയോടക്കടവിലാണ്.
ഇവിടെ ചെളിയും നിറഞ്ഞിരിക്കുകയാണ്. വടശേരിക്കര ബംഗ്ലാംകടവ്, വടശേരിക്കര പഴയ ചപ്പാത്ത് കടവ് എന്നിവയും കാടു മൂടിയിരിക്കുകയാണ്.
വടശേരിക്കര–പൂവത്തുംമൂട് വരെയും കണമല–ആലപ്പാട്ട് കവല വരെയുമുള്ള കടവുകളും ഇതേ സ്ഥിതിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

