കുമരകം ∙ നെല്ല് സംഭരിക്കാൻ മില്ലുകാർ തയാറാകാത്ത സാഹചര്യത്തിൽ കർഷകർ കൊയ്തെടുക്കുന്ന നെല്ല് ഉണക്കി പതിരു കളഞ്ഞു സൂക്ഷിക്കാൻ കൃഷി വകുപ്പിന്റെ നിർദേശം. പാഡി ഓഫിസിൽ നിന്ന് ജില്ലയിലെ കൃഷിഭവനുകളിൽ എത്തിയ നിർദേശം കൃഷി ഓഫിസർമാർ പാടശേഖര സമിതി സെക്രട്ടറിമാർക്ക് നൽകി.
വിരിപ്പു കൃഷിയുടെ കൊയ്ത്ത് തുടങ്ങിയ അയ്മനം പഞ്ചായത്തിലെ മേനോൻകരി, അടുത്ത ദിവസം കൊയ്ത്ത് തുടങ്ങുന്ന വട്ടക്കായൽ, കോലടിക്കരി, കൂരിച്ചാൽ പാടശേഖരങ്ങളിലെ ഭാരവാഹികൾ ഈ നിർദേശം കർഷകർക്കും കൈമാറി. കുമരകം, തിരുവാർപ്പ്, ആർപ്പൂക്കര, വെച്ചൂർ, തലയാഴം, നീണ്ടൂർ, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലെ കൊയ്ത്ത് അടുത്തു തന്നെ തുടങ്ങും.
കൊയ്ത്ത് യന്ത്രത്താൽ കൊയ്യുന്ന നെല്ല് പാടത്തു തന്നെ കൂട്ടിയിടുകയാണ് ഇപ്പോൾ കർഷകർ.
നെല്ല് ഉണങ്ങി പതിര് കളഞ്ഞു സൂക്ഷിക്കുക എന്നത് കർഷകർക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തും. ഉണങ്ങി സൂക്ഷിക്കുന്ന നെല്ല് എത്രനാൾ ഇങ്ങനെ ഇടാൻ കഴിയും എന്നതിലും കർഷകർക്ക് ആശങ്കയുണ്ട്. മഴ പെയ്താൽ നെല്ലു നനഞ്ഞു കിളിർത്തു തുടങ്ങും.
നനഞ്ഞ നെല്ല് വീണ്ടും ഉണക്കി സൂക്ഷിക്കേണ്ടിയും വരും. നെല്ല് സംഭരിക്കാൻ ചുമതലപ്പെട്ട
സപ്ലൈകോ നേരത്തെ തന്നെ മില്ലുകാരുമായി ചർച്ച നടത്തി അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണേണ്ടതിനു പകരം കൊയ്ത്ത് തുടങ്ങിയ സമയത്താണ് മില്ലുകാരെ ചർച്ചയ്ക്ക് വിളച്ചതെന്നാണ് കർഷകരുടെ പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

