പത്തനംതിട്ട∙ കുടുംബശ്രീ പ്രീമിയം കഫേ റസ്റ്ററന്റിന്റെ 2–ാമത്തെ ഔട്ലെറ്റ് പത്തനംതിട്ടയിൽ പ്രവർത്തനം ആരംഭിക്കുന്നു. പത്തനംതിട്ട
നഗരസഭാ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ട്രാവലേഴ്സ് ലോഞ്ച് കെട്ടിടത്തിൽ ആരംഭിക്കുന്ന റസ്റ്ററന്റിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും.ആധുനിക സൗകര്യങ്ങളോടെയാണ് കഫേയുടെ പ്രവർത്തനം. പൂർണമായും ശീതീകരിച്ച റസ്റ്ററന്റിൽ ഒരേസമയം 50 ഓളം പേർക്കിരുന്നു ഭക്ഷണം കഴിക്കാം.
രാവിലെ 6 മുതൽ രാത്രി 11 വരെയാണു പ്രവർത്തന സമയം. പദ്ധതിക്കായി ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും പരിചയസമ്പന്നരായ 8 വനിതകളെ തിരഞ്ഞെടുത്തിട്ടുണ്ട്.
പത്തനംതിട്ട
നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. പാചകവും ഭക്ഷണ വിതരണവുമുള്ള അയൽകൂട്ടാംഗങ്ങൾ തന്നെയാണ് മറ്റു ജീവനക്കാർ.
ഇവർക്കാവശ്യമായ പരിശീലനം നൽകുന്നത് കുടുംബശ്രീയുടെ തന്നെ യുവശ്രീ ഗ്രൂപ്പായ ‘ഐഫ്രം’ മുഖേനയാണ്. സംരംഭകർക്ക് സ്ഥിര വരുമാന ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പൊതുജനങ്ങൾക്കായി ആധുനിക സൗകര്യങ്ങളോടും കൂടിയ ഭക്ഷ്യശാല ശൃംഖല സംസ്ഥാനമൊട്ടാകെ ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ നിലവിൽ പന്തളം കുളനടയിൽ കുടുംബശ്രീയുടെ പ്രീമിയം കഫേ പ്രവർത്തിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

