കുമരകം ∙ ബോട്ട് ജെട്ടിക്കു സമീപം ബിഎസ്എൻഎൽ ഓഫിസിനു മുന്നിൽ റോഡ് വശത്ത് സ്ഥാപിച്ചിരിക്കുന്ന വാട്ടർ എടിഎം നോക്കുകുത്തിയായി. എടിഎം സ്ഥാപിച്ച് മാസങ്ങളായിട്ടും വെള്ളമില്ല. വിനോദ സഞ്ചാര കേന്ദ്രമായി കുമരകത്ത് എത്തുന്നവർക്കും നാട്ടുകാർക്കും കുറഞ്ഞ ചെലവിൽ ശുദ്ധജലം നൽകുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് എടിഎം സ്ഥാപിച്ചത്.
കവണാറ്റിൻകര, ബോട്ട് ജെട്ടി, ബസ്ബേ എന്നിവിടങ്ങളിലാണ് വാട്ടർ എടിഎം പദ്ധതി. നാണയം ഉപയോഗിച്ചാണു എടിഎമ്മിൽ നിന്നു വെള്ളം ശേഖരിക്കുന്നത്.
ഒരു രൂപയ്ക്ക് ഒരു ലീറ്റർ വെള്ളം എടിഎമ്മിൽ നിന്ന് ലഭിക്കും.
ബോട്ട് ജെട്ടിയിൽ എടിഎം സ്ഥാപിച്ച ഭാഗത്തു കൂടി പൈപ്പ് ലൈൻ കടന്നു പോകുന്നില്ല. അതിനാൽ എടിഎമ്മിലേക്കു കണക്ഷൻ നൽകാൻ കഴിയാതെ വന്നു.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനു തൊട്ടടുത്തായാണു എടിഎം സ്ഥാപിച്ചിരിക്കുന്നത്. മഴക്കാലമായാൽ എടിഎമ്മിനു മുന്നിൽ വെള്ളക്കെട്ടും അനുഭവപ്പെടും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

