പത്തനംതിട്ട നഗരത്തിൽ ശബരിമല ഇടത്താവളം മുതൽ ഞുണ്ണുങ്കൽ പടി വരെയുള്ള ഭാഗത്ത് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച അധികൃതരുടെ നടപടിയിൽ സന്തോഷം പ്രകടിപ്പിച്ച് മുണ്ടുകോട്ടക്കൽ കൈരളീപുരം ജനകീയ സമിതി യോഗം ചേർന്നു.
എന്‍എച് റോഡ് മുറിക്കുന്നതിന് അനുമതി നേടിയ അബിൻ വർക്കി കോടിയാട്ട് എംഎൽഎയെയും ജില്ലാ കലക്ടറെയും യോഗം പ്രത്യേകം അഭിനന്ദിച്ചു. നഗരസഭ അധ്യക്ഷ സിന്ധു അനിൽ യോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷ സജിനി മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ നിർണായക പങ്കുവഹിച്ച കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ എബ്രഹാം വർഗീസിനെ യോഗത്തിൽ അനുമോദിച്ചു.
നഗരസഭ കൗൺസിലർമാരായ സജി കെ സൈമൺ, ആൻസി തോമസ്, കൂടാതെ എം പി രാജു, സന്തോഷ് വർഗീസ്, എബി വാഹകൂട്ടത്തിൽ തുടങ്ങിയ പ്രമുഖർ യോഗത്തിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

