അധ്യാപക ഒഴിവ്
പരശിക്കൽ ∙ സെന്റ്. ഫ്രാൻസിസ് സേവിയർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ ടീച്ചർ വിഭാഗത്തിൽ കെമിസ്ട്രി ജൂനിയർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ ഉച്ചയ്ക്കു 2ന്. ഫോൺ: 94952 50001.
പാലക്കാട് ∙ ഗവ. വിക്ടോറിയ കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 30നു രാവിലെ 10.30ന്. ഫോൺ: 0491 2576773.
തൃത്താല∙ മേഴത്തൂർ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 28നു 10.30നു നടക്കും.
ചിറ്റൂർ ∙ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച ഓഗസ്റ്റ് 11ന് ഉച്ചയ്ക്ക് 2നു സ്കൂളിൽ നടക്കും.
സീറ്റ് ഒഴിവ്
പാലക്കാട് ∙ ഗവ.വിക്ടോറിയ കോളജിൽ അഞ്ചാം സെമസ്റ്റർ ഫിസിക്സ്, ഇക്കണോമിക്സ് വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. കൂടിക്കാഴ്ച: 29നു ഉച്ചയ്ക്കു 2ന്.
ഫോൺ: 0491 2576773.
യോഗാ പരിശീലക നിയമനം
തിരുമിറ്റക്കോട് ∙ ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി നടത്തുന്ന സൗജന്യ യോഗാ പരിശീലന പദ്ധതിയിലേക്കു പരിശീലകരെ താൽക്കാലികമായി നിയമിക്കുന്നു. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം 29നു 2 മണിക്കു ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
വനിതകൾക്കു മുൻഗണനയുണ്ടായിരിക്കും.
സ്പോട് അഡ്മിഷൻ
കുഴൽമന്ദം ∙ ഗവ. മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കു സ്പോട് അഡ്മിഷൻ ആരംഭിച്ചു.
ഓഗസ്റ്റ് ഒന്നു വരെ കോളജിൽ നേരിട്ടെത്തിയും polyadmission.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയും അപേക്ഷിക്കാം. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പുതിയ അപേക്ഷ സമർപ്പിക്കാതെ തന്നെ അഡ്മിഷൻ എടുക്കാവുന്നതാണ്.
എസ്സി/ എസ്ടി വിഭാഗങ്ങൾക്ക് 50% സംവരണമുണ്ട്. ഫോൺ: 8547005086.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

