ആലത്തൂർ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി കേരളപ്പറമ്പ് വാനൂർ ജംക്ഷനിലെ ക്രോസിങ് അടയ്ക്കുന്നതിനു നീക്കം. ഇതോടെ 25 കോടി വകയിരുത്തി നിർമാണം പുരോഗമിക്കുന്ന ബൈപാസ് റോഡിന്റെ പ്രയോജനം ഒട്ടേറെപ്പേർക്കു ലഭിക്കാതെ വരുമെന്ന് ആശങ്ക.
ആലത്തൂർ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും താലൂക്ക് ആശുപത്രിയിലേക്കു വേഗത്തിൽ എത്തുന്നതിനും വേണ്ടിയാണ് ബൈപാസ് നിർമാണം തുടങ്ങിയത്.
വാനൂർ ജംക്ഷനിൽ നിന്ന് 140 മീറ്റർ മാറി ആയുർകുളത്തിൽ നിന്നാണ് റോഡ് ആരംഭിക്കുന്നത്. ഇവിടെ നിന്ന് ബൈപാസിലൂടെ 600 മീറ്റർ സഞ്ചരിച്ചാൽ താലൂക്ക് ആശുപത്രിയിലെത്താം.
ഒന്നാം ഘട്ടം പണി പൂർത്തിയായി കഴിഞ്ഞു. കോൺക്രീറ്റ് ചെയ്ത് മുകളിൽ റോഡും താഴെ തോടുമായതിനാൽ തോട്ടിലെ നീരൊഴുക്കും തടസ്സപ്പെടില്ല.
രണ്ടാം ഘട്ടത്തിൽ ആശുപത്രിയുടെ പിറകിൽ നിന്നാരംഭിച്ച് ഗവ.
റസ്റ്റ്ഹൗസിന്റെ സമീപത്ത് എത്തി ബസാർ റോഡിൽ ചെന്ന് ചേരും. വാനൂർ ജംക്ഷൻ അടയ്ക്കുന്നതോടെ ഈ പ്രദേശത്തുള്ളവർക്ക് ബൈപാസിന്റെ പ്രയോജനം ലഭിക്കില്ല.
അവർ സർവീസ് റോഡ് വഴി സ്വാതി ജംക്ഷനിലെത്തി പഴയ വഴിയിലൂടെ തന്നെ ആശുപത്രിയിൽ എത്തണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

