വാളയാർ ∙ അട്ടപ്പള്ളത്തെ ആൾക്കൂട്ടക്കൊലപാതകത്തിനു ദിവസങ്ങൾക്കു മുൻപു സമാന രീതിയിൽ മറ്റൊരു അതിഥിത്തൊഴിലാളി കൂടി വാളയാർ മേഖലയിൽ ആക്രമണത്തിനിരയായെന്നു വിവരം. പ്രദേശവാസികളിൽ ഒരാൾ ഇയാളെ വടി ഉപയോഗിച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ആക്രമണത്തിനിരയായ അതിഥിത്തൊഴിലാളിയെ കണ്ടെത്താൻ സാധിച്ചില്ല. പരാതിപ്പെടാത്തതിനാൽ ഇതുവരെ കേസെടുത്തിട്ടില്ല.
ആലാമരം ബസ് സ്റ്റോപ്പിനു സമീപത്തെ ക്ഷേത്രത്തിലെ ശ്രീകോവിലിൽ കയറിയെന്നും ഭണ്ഡാരത്തിൽ നിന്നു പണം മോഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് അതിഥിത്തൊഴിലാളിയെ ഒരു സംഘം വടി ഉപയോഗിച്ചു മർദിച്ചത്.
തലയ്ക്കും മുഖത്തും പരുക്കേറ്റിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
വടിയുമായി അടിക്കാൻ പാഞ്ഞടുത്ത യുവാവിനെ ചിലർ പിടിച്ചുമാറ്റുന്നതായും ദൃശ്യങ്ങളിലുണ്ട്. അടികൊണ്ട
അതിഥിത്തൊഴിലാളിയുടെ വായിൽ നിന്നു ചോര വന്നിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഈ സംഭവം കൂടി അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

