, വെള്ളി, പ്ലാറ്റിനം, പലേഡിയം, കോപ്പർ… 2025ൽ വെട്ടിത്തിളങ്ങിയത് ലോഹങ്ങളാണ്. മറ്റെല്ലാ അസറ്റ് ക്ലാസുകളെയും ബഹുദൂരം പിന്നിലാക്കി മൂല്യമേറിയ ലോഹങ്ങൾ നടത്തിയത് അസാധാരണ കുതിപ്പ്.
145 ശതമാനത്തിലധികമാണ് പ്ലാറ്റിനം കുതിച്ചത്. 142 ശതമാനമാണ് വെള്ളിവില ഉയർന്നത്.
72 ശതമാനത്തോളമാണ് സ്വർണത്തിന്റെ തേരോട്ടം. ഈ ലോഹങ്ങളുടെ പ്രകടനം ഇങ്ങനെ–.
മിന്നിത്തിളങ്ങി വെള്ളി
ചരിത്രപരമായ മുന്നേറ്റമാണ് വെള്ളി ഈ വർഷം കാഴ്ചവച്ചത്.
2025ൽ സ്വർണത്തെക്കാൾ ഇരട്ടി നേട്ടം നൽകി. ഇതിന് പിന്നിലെ പ്രധാന കാരണം നിക്ഷേപം മാത്രമല്ല, ശക്തമായ വ്യവസായ ആവശ്യകത കൂടിയാണ്.
ലോകമെമ്പാടുമുള്ള സോളർ ഇൻസ്റ്റലേഷനുകളിലെ വൻ വർധന വെള്ളിയുടെ ഡിമാൻഡ് എക്കാലത്തെയും ഉയർന്ന നിലയിലെത്തിച്ചു.
മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക്സ് ഉൽപന്ന മേഖലയിൽ നിന്നുള്ള ഡിമാൻഡും ഉയരുകയാണ്. മെഡിക്കൽ ഉപകരണങ്ങളിലും വെള്ളി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇടിഎഫ് നിക്ഷേപവും കുതിക്കുകയാണ്.
ഹ്യദയത്തോടു ചേർത്ത് പ്ലാറ്റിനം
2025 ലെ ഏറ്റവും വലിയ സർപ്രൈസ് മുന്നേറ്റം പ്ലാറ്റിനത്തിന്റേതാണ്.
വില ഒന്നര ഇരട്ടിയോളം വർധിച്ചു. പ്ലാറ്റിനം ഖനികളിലെ ഉൽപാദനം കുറഞ്ഞത് വിപണിയിൽ ക്ഷാമത്തിന് കാരണമായി.
ഓട്ടമോട്ടീവ്, ഗ്രീൻ എനർജി, ഗ്രീൻ ഹൈഡ്രജൻ മേഖലകളിലെ
ഡിമാൻഡും പ്ലാറ്റിനത്തിന് മുതൽക്കൂട്ടായി. ആഭരണ മേഖലയിൽ നിന്നും നിക്ഷേപകർക്കിടയിൽ നിന്നുമുള്ള ഡിമാൻഡ് ഉയരുന്നുണ്ട്.
ഇടിഎഫ് നിക്ഷേപവും കുതിച്ചുയരുന്നു.
മെഡിക്കൽ മേഖലയിൽ നിന്നും പ്ലാറ്റിനത്തിനു ഡിമാൻഡ് ഉണ്ട്. പേസ്മേക്കറുകളിലുപയോഗിക്കുന്ന ഇലക്ട്രോഡുകൾക്ക് അനുയോജ്യമായ ഒരേയൊരു ലോഹം പ്ലാറ്റിനമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

