ഈറോഡ് ∙ 75 വർഷം പൂർത്തിയാക്കിയ കേരളസമാജം പോഷക സംഘടനയായ സമാജം ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തത് നടൻ ശ്രീനിവാസനായിരുന്നു. അതുല്യപ്രതിഭ വിടവാങ്ങിയപ്പോൾ നടനെക്കുറിച്ചുള്ള ഓർമകൾ പുതുക്കുകയാണ് നിരവധി മലയാളികൾ.
നടൻ ഈറോഡിൽ എത്തിയപ്പോൾ പ്രവാസികളായ മലയാളികൾ വലിയ ഉത്സാഹത്തോടെയാണ് വരവേറ്റത്.
2007ൽ ശ്രീനിവാസന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിന്റെ തുടക്കം ഈറോഡ് സന്ദർശന വേളയിലാണെന്ന് അന്നത്തെ സമാജം പ്രവർത്തകർ ഓർമിക്കുന്നു. 2006ൽ കേരള സമാജം ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യാൻ ശ്രീനിവാസൻ എത്തിയപ്പോൾ നാണൂട്ടിയെന്ന മലയാളിയും കാണികളുടെ കൂട്ടത്തിലുണ്ടായിരുന്നു.
‘എടാ നാണൂട്ടി’ എന്നു വിളിച്ച് അദ്ദേഹത്തെ ശ്രീനിവാസൻ ചേർത്തുനിർത്തി.
സൂപ്പർ സ്റ്റാറിന്റെയും സുഹൃത്തിന്റെയും കണ്ടുമുട്ടൽ ഇതിവൃത്തമാക്കി ഇറങ്ങിയ ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലേക്കു നയിച്ചത് ഈ സംഭവമാണെന്നു കരുതുന്നു. സഹപാഠിയായ നാണൂട്ടി പഠനം മതിയാക്കി ഈറോഡിലെ പഞ്ചസാര ഫാക്ടറിയിൽ ജോലിചെയ്യുന്ന അവസരത്തിലാണ് ശ്രീനിവാസൻ കേരള സമാജത്തിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത്. ഇതറിഞ്ഞ നാണൂട്ടി സുഹൃത്തിനെ കാണാൻ വേണ്ടി പരിപാടിയിൽ എത്തിയപ്പോഴാണ് പഴയ സൗഹൃദം പുതുക്കിയത്.
സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ ശ്രീനിവാസൻ എന്നും ശ്രദ്ധാലുവായിരുന്നുവെന്ന് ഈറോഡിലെ മലയാളികൾ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

