ആലത്തൂർ ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ദമ്പതികൾ മത്സരരംഗത്ത്. ആലത്തൂർ പഞ്ചായത്ത് 15ാം വാർഡിൽ (കീഴ്പാടം) എ.ഷാഹിദും ജില്ലാ പഞ്ചായത്ത് ആലത്തൂർ ഡിവിഷനിൽ ഭാര്യ കെ.ജുമാന അസീമുമാണ് ജനവിധി തേടുന്നത്.
ഷാഹിദ് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റിയംഗമാണ്. കെഎസ്യു ആലത്തൂർ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു.
ജുമാന അസീം ആലത്തൂർ എസ്എൻ കോളജിൽ പൊളിറ്റിക്കൽ സയൻസിൽ അതിഥി അധ്യാപികയാണ്.
ജുമാനയുടെ രണ്ടാമങ്കമാണിത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആലത്തൂർ പഞ്ചായത്ത് 10ാം വാർഡിൽ സ്ഥാനാർഥിയായിരുന്നു.
ജുമാനയുടെ അച്ഛൻ എസ്.എ.കബീർ ആയിരുന്നു അന്ന് 15ാം വാർഡ് സ്ഥാനാർഥി.
എസ്.എ.കബീർ രണ്ടു തവണ പഞ്ചായത്തംഗമായി. ആലത്തൂർ പഞ്ചായത്തിലെ ആദ്യകാല അംഗമായിരുന്ന അന്തരിച്ച എ.സെയ്തുമുഹമ്മദിന്റെ മകനാണ് എസ്.എ.കബീർ.
കോൺഗ്രസ് ആലത്തൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്നു.
ഇപ്പോൾ ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. ജനശ്രീ മിഷന്റെ വിഭാഗമായ യുവശ്രീ പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു ജുമാന.
കാസർകോട് കേന്ദ്രസർവകലാശാലയിൽ നിന്നാണ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയത്. അവിടെ എൻഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റായി.
എക്സിക്യൂട്ടീവ് അംഗം എൻഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

