അലനല്ലൂർ ∙ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി ജില്ലയിലെ ആദ്യ റീച്ചിൽ ഉൾപ്പെടുന്ന ഭാഗത്ത് ആദ്യഘട്ട ടാറിങ് തുടങ്ങിയത് നാട്ടുകാർക്ക് ആശ്വാസമായി. കുമരംപുത്തൂർ മുതൽ കാഞ്ഞിരംപ്പാറ വരെയുള്ള ആദ്യ റീച്ചിൽ കോട്ടോപ്പാടം മുതൽ അലനല്ലൂർ ഭാഗത്തേക്കുള്ള 7 കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ ടാറിങ് നടത്തുന്നത്.
കോട്ടോപ്പാടം പള്ളിയുടെ സമീപത്ത് നിന്ന് ആരംഭിച്ച് ഏകദേശം 590 മീറ്റർ ഭാഗത്തെ ആദ്യഘട്ട ടാറിങ് ഇന്നലെ പൂർത്തിയായി.ഈ ഭാഗം ഡിസംബറിൽ ടാറിങ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ടാർ ലഭിക്കാത്തത് കാരണം വൈകുകയായിരുന്നു. ഇത് കാരണം പൊടിശല്യം രുക്ഷമായത് പരിസരവാസികൾക്കും വ്യാപാരികൾക്കും യാത്രക്കാർക്കും ഏറെ ദുരിതമാകുകയും ചെയ്തു. ജില്ലാ അതിർത്തിയായ കാഞ്ഞിരംപാറ മുതൽ കുമരംപുത്തൂർ വരെ 18.1 കിലോ മീറ്റർ പാത നവീകരിക്കുന്നതിന് 91.4 കോടി രൂപയാണ് ചെലവ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

