പാലക്കാട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടറെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ മൊഴി ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടി രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ.
റസാഖ്, യുഡിഎഫ് കണ്ണാടി മണ്ഡലം കൺവീനർ എ.വിനേഷ്, മൊബൈൽ ഫോണിൽ ദൃശ്യം ചിത്രീകരിച്ച മുഹമ്മദ് ഷാ, യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളുടെ ചീഫ് ഇലക്ഷൻ ഏജന്റുമാരായ സി.ബാലൻ, കെ.കൃഷ്ണൻകുട്ടി, മാധ്യമ പ്രവർത്തകർ, സംഭവ സമയം ശോഭ സുരേന്ദ്രനോടൊപ്പം ഉണ്ടായിരുന്ന പാലക്കാട് നഗരസഭ മുൻ അധ്യക്ഷ പ്രമീള ശശിധരൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്.
അതേസമയം, ദൃശ്യത്തിലുള്ള വോട്ടർ മൊഴി നൽകാൻ എത്തിയില്ല. ഇവർക്കു വീണ്ടും നോട്ടിസ് നൽകും.
എൻഡിഎ പണം നൽകിയെന്ന ആരോപണം ശോഭ സുരേന്ദ്രൻ നിഷേധിച്ചു. സംഭവം തനിക്കെതിരെയുള്ള തിരക്കഥയാണെന്നാണു ശോഭയുടെ നിലപാട്.സംഭവത്തിൽ വരണാധികാരി പാലക്കാട് ആർഡിഒ പി.അൻവർ സാദത്ത് അന്വേഷണം പൂർത്തിയാക്കി ജില്ലാ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു.
ഇതിനു പുറമേയാണു ജില്ലാ കലക്ടർ നേരിട്ടു മൊഴിയെടുത്തത്. വോട്ടറുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷം ജില്ലാ കലക്ടർ അടുത്ത ആഴ്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു റിപ്പോർട്ട് നൽകും.
വോട്ടിനു പണം നൽകിയെന്ന പരാതിയിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

