ഷൊർണൂർ ഭാരതപ്പുഴയിൽ നടന്നുവരുന്ന മണലെടുപ്പിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നത് ആശങ്ക സൃഷ്ടിച്ചു. ശനിയാഴ്ച വൈകിട്ടോടെ പുഴയിൽ വെള്ളം പെട്ടെന്നു കയറിയതോടെ, മണലെടുപ്പിനായി ഉപയോഗിച്ചിരുന്ന മണ്ണുമാന്തി യന്ത്രങ്ങളും ടിപ്പർ ലോറിയും പുഴയ്ക്കു നടുവിൽ കുടുങ്ങിപ്പോകുകയായിരുന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി അനുമതിയോടെ ഭാരതപ്പുഴയിൽ മണലെടുപ്പ് പുരോഗമിക്കുകയാണ്. തടയണയുടെ മധ്യഭാഗത്തുനിന്നാണ് നിലവിൽ മണൽ ഖനനം നടക്കുന്നത്.
യന്ത്രങ്ങൾ ഉപയോഗിച്ച് ശേഖരിക്കുന്ന മണൽ ടിപ്പർ ലോറികളിൽ കയറ്റി കരയിലെത്തിക്കുകയാണ് പതിവ്. ഇതിനിടയിലാണ് ജലനിരപ്പിലുണ്ടായ വർധന പ്രവർത്തനം തടസ്സപ്പെടുത്തിയത്.
സംഭവത്തിൽ മണലെടുപ്പിനായി സജ്ജീകരിച്ചിരുന്ന ചില സാമഗ്രികൾ വെള്ളത്തിൽ ഒലിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്. ജലസംഭരണ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ട്
തടയണയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിലൂടെ ജലസംഭരണ ശേഷി വർധിപ്പിക്കാൻ സാധിക്കുമെന്നാണു വിലയിരുത്തൽ.
ഇതിനകം മണൽ പാതിവഴിയിൽ നീക്കം ചെയ്തുകഴിഞ്ഞു. 360 മീറ്റർ നീളവും രണ്ടര മീറ്റർ ഉയരവുമുള്ളതാണ് ഈ തടയണ.
ഇവിടെ പ്രതിദിനം 20 ദശലക്ഷം ലീറ്റർ ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. തടയണയിൽ മണൽ അടിഞ്ഞുകൂടിയതുമൂലം ജലസംഭരണ ശേഷിയിൽ വലിയ കുറവ് അനുഭവപ്പെട്ടിരുന്നു.
തടയണയുടെ രണ്ടര മീറ്റർ ഉയരത്തിൽ ഒന്നര മീറ്ററിലധികം ഉയരത്തിൽ മണൽ അടിഞ്ഞുകിടക്കുകയായിരുന്നു. ഇത് തീരപ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് കാരണമായതോടെയാണ് മണലെടുപ്പ് നടപടികൾ വേഗത്തിലാക്കിയത്.
ഏകദേശം ഒന്നര ലക്ഷം എം ക്യൂബ് മണൽ ഇവിടെ അടിഞ്ഞുകിടപ്പുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേക മോട്ടറുകൾ ഉപയോഗിച്ച് സ്വകാര്യ കമ്പനികളാണ് തടയണയിൽ നിന്ന് എക്കലും മണലും വേർതിരിച്ചെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

