കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 30മുതൽ 40 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനം പാടില്ല
പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്
കല്ലടിക്കോട്∙ കരിമ്പ പഞ്ചായത്ത്, കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ ഇന്നു പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം നടക്കും.
രാവിലെ 8നു കുടുംബാരോഗ്യ കേന്ദ്രത്തിൽ കരിമ്പ പഞ്ചായത്ത് അധ്യക്ഷൻ പി.എസ്.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവിടങ്ങളിലായി 21 ബൂത്തുകളിലാണു രാവിലെ 8 മുതൽ വൈകിട്ട് 5 വരെ 5 വയസ്സിനു താഴെ പ്രായമുള്ള കുട്ടികൾക്കു തുള്ളിമരുന്നു നൽകുക.
ഇസിജി ടെക്നിഷ്യൻ: അപേക്ഷ ക്ഷണിച്ചു
ആലത്തൂർ ∙ താലൂക്ക് ആശുപത്രിയിലേയ്ക്കു താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി ഇസിജി ടെക്നിഷ്യൻ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
വിഎച്ച്എസ്ഇ ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നിഷ്യൻ കോഴ്സ്, കാർഡിയോ വസ്കുലർ ടെക്നിഷ്യൻ (ഡിസിവിടി) യോഗ്യത ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
45 വയസിൽ കവിയരുത്. താൽപര്യമുള്ളവർ യോഗ്യതാ രേഖകളുടെ പകർപ്പു സഹിതം 17നു വൈകിട്ട് അഞ്ചിനകം ആശുപത്രി ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.
04922 224322. കെഎഎസ്പി/ എച്ച്എംസി മുഖാന്തിരമാണ് നിയമനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

