പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര വള്ളിക്കോട് പ്രദേശത്ത് വൻ അപകടം. പാലക്കാപ്പറമ്പിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരുന്ന ഇരുനില വീട് സമീപത്തെ മറ്റൊരു വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.30 മണിയോടെയാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അപകടത്തിൽ രണ്ട് വീടുകളും പൂർണമായി നിലംപൊത്തി.
പാലക്കാപ്പറമ്പ് സ്വദേശി ടി.എം.ആറുമുഖന്റെ ഉടമസ്ഥതയിലുള്ള നിർമാണത്തിലിരിക്കുന്ന ഇരുനില വീടാണ് അയൽവാസി പി.എ.ആറുമുഖന്റെ ഓടിട്ട വീടിനു മുകളിലേക്ക് തകർന്നു വീണത്.
അപകടസമയത്ത് വീടിനുള്ളിലുണ്ടായിരുന്നവർ അത്ഭുതകരമായാണ് ജീവനോടെ രക്ഷപ്പെട്ടത്. അപകടം നടക്കുമ്പോൾ ആറുമുഖന്റെ കൊച്ചുമകൻ എസ്.സുമിത്ത് (23) കൂടാതെ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളായ കെ.ആർ.ശോഭന, കെ.പ്രശാന്ത്, വി.ഷൈലജ എന്നിവരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്.
ആർക്കും പരിക്കുകൾ ഒന്നും തന്നെ പറ്റിയിട്ടില്ലെന്നത് വലിയ ആശ്വാസമായി. ഈ ദുരന്തത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വീടിന് സമീപത്തുള്ള ഭൂമി താഴേക്ക് ഇടിഞ്ഞിരുന്നു.
രാവിലെ ആറു മണിയോടെയായിരുന്നു ഏകദേശം 6 അടി താഴ്ചയിൽ ഇവിടെ ഭൂമി ഇടിഞ്ഞുതാഴ്ന്നത്. ഇതിന് പിന്നാലെയാണ് ഉച്ചയോടെ വീട് പൂർണ്ണമായും തകർന്നു വീണത്.
പ്രദേശത്തെ മണ്ണിൽ ഈർപ്പത്തിന്റെ അളവ് വളരെ കൂടുതലാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

