തിരുവനന്തപുരം ∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പു നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും 2 മുതൽ 4 ഡിഗ്രി വരെ ചൂട് വർധിക്കാനിടയുണ്ട്.
പാലക്കാട് ജില്ലയിൽ വരുംദിവസങ്ങളിൽ താപനില 40 ഡിഗ്രിക്ക് മുകളിൽ ഉയരാൻ സാധ്യത.തൃശൂർ, കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടാം. കണ്ണൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ശരാശരി 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം.
കടൽക്കാറ്റിന്റെ സാന്നിധ്യം കുറഞ്ഞതും അന്തരീക്ഷത്തിലെ ഈർപ്പം വർധിച്ചതും മൂലം അനുഭവപ്പെടുന്ന ചൂട് യഥാർഥ താപനിലയേക്കാൾ കൂടുതലായിരിക്കും. അന്തരീക്ഷ താപനില പരിധിക്കപ്പുറം ഉയരുന്നത് സൂര്യാഘാതത്തിനും സൂര്യാതപത്തിനും കാരണമായേക്കാം.
രാവിലെ 10 മുതൽ വൈകിട്ട് 3 വരെ അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യമുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന യുവി നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
ചൂടിന് നേരിയ ശമനം നൽകി വേനൽമഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്.
തുക അനുവദിക്കും
ഉഷ്ണകാല പ്രതിരോധ പ്രവർത്തനങ്ങൾക്കു കലക്ടർമാർക്ക് ഒരു കോടി രൂപ അനുവദിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോ ഗത്തിലാണ് തീരുമാനം. ഉഷ്ണകാല മുന്നൊരുക്ക യോ ഗങ്ങൾ ജില്ലാതലത്തിൽ ചേരണം.
പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാൻ കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമപ്പഞ്ചായത്ത് തയാറാക്കിയിട്ടുണ്ട്. ഇതേ മാതൃകയിൽ തദ്ദേശ സ്ഥാപനങ്ങൾ ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാൻ തയാറാക്കണം.
ആരോ ഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഹീറ്റ് ക്ലിനിക്കുകൾ ആരംഭിക്കണമെന്നും നിർദേശിച്ചു.പ്രാഥമികാരോ ഗ്യ കേന്ദ്രങ്ങളിൽ സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷയ്ക്കു സൗകര്യമൊരുക്കും. പ്രധാന മാർക്കറ്റുകൾ, കവലകൾ, ബസ് സ്റ്റാൻഡ് തുടങ്ങി ഇടങ്ങളിൽ തണ്ണീർപന്തലുകൾ ഒരുക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

