കാഞ്ഞിരപ്പുഴ ∙ സഹപാഠിക്കു കൂടൊരുക്കാൻ കുട്ടിക്കൂട്ടത്തിന്റെ പാലടപ്പായസ ചാലഞ്ച്. സന്മനസ്സുള്ളവർ രണ്ടു ദിവസം കൊണ്ടു വാങ്ങിയത് 3250 ലീറ്റർ സ്നേഹമധുരം.
ഇതിലൂടെ സമാഹരിച്ചത് മൂന്നു ലക്ഷം രൂപയും. പൊറ്റശ്ശേരി ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റ്, എൻഎസ്എസ്, സ്കൗട്സ് ആൻസ് ഗൈഡ്സ് യൂണിറ്റുകളുെ നേതൃത്വത്തിലായിരുന്നു കൂടൊരുക്കൽ പദ്ധതിയിൽ നിർമിക്കുന്ന ആറാമത്തെ സ്നേഹ വീടിനായി കുട്ടികൾ പായസ ചാലഞ്ച് സംഘടിപ്പിച്ചത്.
സ്കൂളിൽ പഠിക്കുന്ന പിതാവു മരിച്ച രണ്ടു സഹപാഠികൾക്കു വേണ്ടിയാണു സ്നേഹവീട് ഒരുക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടത്തിയ ചാലഞ്ചിൽ 3 ലക്ഷം രൂപ കുട്ടികൾ സ്നേഹവീടിനായി സ്വരൂപിച്ചു. കുട്ടികൾ ഒരാഴ്ച മുൻപു വീടുകളിലും സ്ഥാപനങ്ങളിലും എത്തി ഓർഡറുകൾ സ്വീകരിച്ചിരുന്നു.
തുടർന്നു പായസ വിതരണവും നടത്തി. ഈ തുക ഉപയോഗിച്ചു വീടിന്റെ ചുമർ നിർമാണം ആരംഭിക്കും. വീടു നിർമാണത്തിനു വേണ്ടി കഴിഞ്ഞ മാസം കുട്ടികൾ നടത്തിയ സ്ക്രാപ്പ് ചലഞ്ചിൽ നിന്നു സ്വരൂപിച്ച ഒരു ലക്ഷത്തോളം രൂപ ഉപയോഗിച്ചാണു തറപ്പണി പൂർത്തിയാക്കിയത്.
പ്രിൻസിപ്പൽ പി.സന്തോഷ് കുമാർ, പിടിഎ പ്രസിഡന്റ് കെ.ജയരാജ്, പ്രധാനാധ്യാപിക സാജിത ബീഗം, കൂടൊരുക്കൽ കമ്മിറ്റി കൺവീനർ മൈക്കിൾ ജോസഫ്, ഭാരവാഹികളായ ദിവ്യ അച്യുതൻ, എസ്.സനൽ കുമാർ, മഞ്ജു പി.ജോയ്, എച്ച്.അനീസ്, അധ്യാപകരായ കെ.സി.മുരുകൻ, ഒ.എസ്.അനീഷ, വി.എം.വിജയലക്ഷ്മി, ലീഡർമാരായ അയന ബാബു, ലക്ഷ്മി നന്ദ, എൻ.ശ്വേത, സൂരജ് കൃഷ്ണ, അനഘ കൃഷ്ണ, സ്നേഹ സുബിൻസ്, എം.സ്നിധിൻ എന്നിവർ നേതൃത്വം നൽകി. സ്നേഹവീട് നിർമാണത്തിനായി സന്മനസ്സുള്ളവരുടെ സഹായവും ഇവർ പ്രതീക്ഷിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

