ദേശീയപാതയിൽ വൻ അപകടം ഒഴിവായ സംഭവത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ചേർത്തല ഒറ്റപ്പുന്നയിൽ മേൽപാതയ്ക്കു മുകളിൽ നിന്നു നിയന്ത്രണം വിട്ട
കാർ 15 അടി താഴ്ചയിൽ സർവീസ് റോഡിലേക്കു മറിയുകയായിരുന്നു. സർവീസ് റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.
വൈകിട്ട് 4.45ന് ആയിരുന്നു അപകടം സംഭവിച്ചത്. കൊല്ലം അഞ്ചൽ സ്വദേശികളായ അശ്വതി (23), ഭർത്താവ് സതീഷ്, സന്തോഷ് ഭവനിൽ ഷാനി (42), നസ്രിയ (13), അഞ്ചൽ കരമാലൂർ തെക്കേപുറത്ത് വിഷ്ണുരാജ് (48) എന്നിവർക്കാണു പരുക്കേറ്റത്.
ഇതിൽ അശ്വതിയുടെ തലയ്ക്കും കണ്ണിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഷാനിക്കും നസ്രിയയ്ക്കും തലയ്ക്കാണു പരുക്കേറ്റത്.
എന്നാൽ സതീഷിന്റെയും വിഷ്ണുരാജിന്റെയും പരുക്ക് ഗുരുതരമല്ല. ഷാനിയുടെ മകളുടെ വിവാഹത്തിനു ഞായറാഴ്ച കൊല്ലം അഞ്ചലിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലെത്തി മടങ്ങുന്നതിനിടെയാണ് ഈ ദുരന്തമുണ്ടായത്.
മേൽപാതയിൽ 100 മീറ്റർ പിന്നിട്ടപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട കാർ നിർമാണം പൂർത്തിയാകാത്ത കൈവരിയുടെ കമ്പികൾ തകർത്ത് തലകീഴായി താഴേക്കു പതിക്കുകയായിരുന്നു.
സർവീസ് റോഡിലേക്കു വീണ കാർ പൂർണമായും തകർന്നുപോയി. ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നലെ സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തി വിട്ടിരുന്നില്ല എന്നത് ആശ്വാസമായി.
തകർതകർന്ന കാറിനുള്ളിൽ കുടുങ്ങിയ അഞ്ചുപേരെയും ചേർത്തലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് അശ്വതിയെയും സതീഷിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ഷാനിയെയും നസ്രിയയെയും വിഷ്ണുരാജിനെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിചികിത്സ നൽകി വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

