മംഗലംഡാം ∙ പുകപ്പുരയ്ക്ക് തീപിടിച്ചതിനെ തുടർന്ന് മൂന്നര ടണ്ണോളം റബർ ഷീറ്റ് കത്തിനശിച്ചു. മംഗലംഡാം കിഴക്കേപ്പറമ്പിൽ ടോമിയുടെ ഉടമസ്ഥതയിലുള്ള പുകപ്പുരയാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുകപ്പുരയുടെ ഭാഗത്തു നിന്ന് അസാധാരണമായുള്ള പുക ശ്രദ്ധയിൽപെട്ടതോടെ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരിയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി.
ഒരു മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രിച്ചത്.
നിയന്ത്രിക്കാനായതു കൊണ്ട് സമീപത്തെ മുറിയിൽ സൂക്ഷിച്ച ഷീറ്റിലേക്കും മറ്റും തീ പടർന്നില്ല. കെട്ടിടത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
വടക്കഞ്ചേരി അഗ്നിരക്ഷാസേന ഓഫിസർ എൻ.ധനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്. മംഗലംഡാം പൊലീസും സ്ഥലത്തെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

