കൂറ്റനാട് ∙ രാമച്ചഗന്ധമുള്ള കഥയുമായാണ് അട്ടപ്പാടി ജെല്ലിപ്പാറയിൽ നിന്ന് അമ്മിണി എന്ന അറുപതുകാരി ദേശീയ സരസ് മേളയിലെത്തിയത്. അട്ടപ്പാടി, ചാവക്കാട് എന്നിവിടങ്ങളിൽ നിന്നായി ഒരു വർഷം ഒരു ലക്ഷം രൂപയ്ക്കു രാമച്ചത്തിന്റെ വേരുകൾ വാങ്ങി വിവിധ ഉൽപന്നങ്ങൾ നിർമിച്ചു വിൽപന നടത്തിയാണ് അമ്മിണിയും കുടുംബവും ജീവിതം മുന്നോട്ടു നയിക്കുന്നത്.സരസ് മേളയിൽ രാമച്ചത്തിന്റെ സ്ക്രബ്ബറിനാണ് കൂടുതൽ ആവശ്യക്കാർ.
മുപ്പതാം വയസ്സിൽ ഭർത്താവ് തളർന്നു കിടപ്പായി.
കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ആകെ തകർന്നു. ദാരിദ്ര്യത്തിൽ നിന്നു കരകയറാൻ വീടിനു സമീപത്തെ രാമച്ച നെയ്യൽ കേന്ദ്രത്തിലേക്കു പോയി.
അവിടെ നിന്നു രാമച്ച കിടക്കയുണ്ടാക്കാൻ പഠിച്ചു. തുടർന്ന് തലയിണ, സ്ക്രബ്ബർ തുടങ്ങി കൂടുതൽ രാമച്ച ഉൽപന്നങ്ങളുണ്ടാക്കി സ്വന്തമായി വരുമാനമുണ്ടാക്കാൻ കഴിഞ്ഞു.
ഒരു ദിവസം നൂറോളം സ്ക്രബ്ബറുകളുണ്ടാക്കും. ഉണ്ടാക്കിയ ഉൽപന്നങ്ങൾ സൈലന്റ് വാലി ഫോറസ്റ്റ് ഓഫിസിലും കൊടുക്കും.
കൂടാതെ ജില്ലയിലെ വിവിധ മേളകളിലും പങ്കെടുക്കാറുണ്ട്. അട്ടപ്പാടി ജെല്ലിപ്പാറ ഐശ്വര്യ കുടുംബശ്രീയിലെ ‘നിത്യ’ യൂണിറ്റ് അംഗമാണ് അമ്മിണി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

