കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ മൈതാന നവീകരണ ജോലികൾ എന്നു തീരും? ചോദ്യത്തിനു കുസാറ്റിനും കരാറുകാരനും ഉത്തരമില്ല. മൈതാനത്തു നട്ടുപിടിപ്പിച്ച പുല്ലുകൾ വെയിലിൽ കരിഞ്ഞ നിലയിലാണ്.
നനയ്ക്കാൻ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മോട്ടർ പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി കുസാറ്റ് നൽകിയിട്ടില്ലെന്നു കരാറുകാരൻ പറയുന്നു. 20 എച്ച്പി മോട്ടർ ആണ് ഘടിപ്പിച്ചിട്ടുള്ളത്.
ഇവിടേക്ക് പ്രത്യേക ലൈൻ വലിച്ച് വൈദ്യുതി നൽകണമെന്നാണ് പറയുന്നത്. വൈദ്യുതിയില്ലാത്തതിനാൽ ലൈറ്റുകളും പ്രകാശിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
2022ലാണ് കുസാറ്റ് ഗ്രൗണ്ട് നവീകരിക്കാൻ കായിക വകുപ്പിന്റെ കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനുമായി കുസാറ്റ് ധാരണാപത്രം ഒപ്പിട്ടത്.
5 മാസം കൊണ്ട് ജോലികൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. മൂന്നര വർഷം പിന്നിട്ടിട്ടും നിർമാണം പൂർത്തിയായില്ല.
10 കോടി രൂപ ചെലവിട്ടു നാച്വറൽ ഫുട്ബോൾ ടർഫും 400 മീറ്റർ ട്രാക്കും ക്രിക്കറ്റ് പ്രാക്ടീസ് പിച്ചുകളും ഫിറ്റനസ് സെന്ററുമാണ് നിർമിക്കുന്നത്. മഴയെ പഴിച്ചുകൊണ്ടാണു നിർമാണം നീട്ടിക്കൊണ്ടുപോയത്.
കൂടാതെ കരാറുകാരന്റെ ബില്ലുകളിന്മേലുള്ള നടപടികളുടെ കാലതാമസവും നിർമാണം മന്ദഗതിയിലാവാൻ കാരണമായിട്ടുണ്ട്. കുസാറ്റിനു വേറെ മൈതാനമില്ലാത്തതിനാൽ ഇനിയും കാത്തിരിക്കാനാവില്ലെന്നും മൈതാനം വിദ്യാർഥികൾക്കു പരിശീലനം നടത്താനും കായിക മത്സരങ്ങൾ നടത്താൻ ഏറ്റെടുക്കാനും കുസാറ്റ് ആലോചിക്കുന്നു. ഒരു മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നു കരാറുകാരൻ പറഞ്ഞു.
ഉപകരണങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
കളമശേരി ∙ മലപ്പുറത്തെ മാറഞ്ചേരി മിനി സ്റ്റേഡിയത്തിൽ സ്ഥാപിക്കേണ്ട
ഓപ്പൺ ജിമ്മിലേക്കുള്ള ഉപകരണങ്ങൾ കുസാറ്റ് മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ മാസങ്ങളായി കിടക്കുന്നു. മാറഞ്ചേരിയിലും കായിക വകുപ്പ് 4വർഷം മുൻപ് പഞ്ചായത്തിന്റെ സ്റ്റേഡിയം ഫുട്ബോൾ ടർഫ്, ഓപ്പൺ ജിം എന്നിവ നിർമിക്കുന്നതിനു ഏറ്റെടുത്തിരുന്നു.
അവിടെ ഉയർന്ന തർക്കത്തിൽ തീരുമാനം നീണ്ടുപോയതുകൊണ്ടാണു ഓപ്പൺ ജിമ്മിലേക്കുള്ള ഉപകരണങ്ങൾ കുസാറ്റ് മൈതാനത്ത് ഇറക്കിവച്ചതെന്നാണു കരാറുകാരൻ പറയുന്നത്. മാസങ്ങളായി മഴയും മഞ്ഞും വെയിലുമേറ്റ് തുരുമ്പെടുക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയുമോയെന്നും സംശയമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

