മുടപ്പല്ലൂർ ∙ തകർന്നു തടാകം പോലെയായ റോഡിലെ കുഴി മുടപ്പല്ലൂർ ടൗണിൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മംഗലം ഡാമിൽ നിന്നു മുടപ്പല്ലൂർ ജംക്ഷനിൽ വന്നുചേരുന്ന ഭാഗത്താണു തടാകം പോലെ കുഴി രൂപപ്പെട്ടിട്ടുള്ളത്.
മഴ പെയ്താൽ വെള്ളക്കെട്ടു പതിവായ മുടപ്പല്ലൂർ ടൗണിൽ ഈ കുഴി വലിയ അപകടമാണ്. ഇത്രയും വലിയ കുഴി രൂപപ്പെട്ടു ദിവസങ്ങളേറെ കഴിഞ്ഞിട്ടും അധികൃതരാരും കണ്ട
മട്ടില്ല. മംഗലംഡാം റോഡിലേക്കു തിരിയുന്ന വാഹനങ്ങൾ കുഴിയിൽപെടാതിരിക്കാൻ മാറ്റി എടുക്കുമ്പോൾ സംസ്ഥാനപാതയിലൂടെ വരുന്ന വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാതാകും.
ഇതോടെ പൊതുവേ വാഹനത്തിരക്കുള്ള മുടപ്പല്ലൂർ ടൗണിൽ കുരുക്കു മുറുകും. കുരുക്കിനു കാരണമായ കുഴികൾ അടയ്ക്കാനുള്ള അടിയന്തരനടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

