വടക്കഞ്ചേരി∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയുടെ സമീപം പന്നിയങ്കരയിൽ വ്യാപകമായി കുന്നിടിച്ച് കല്ലും മണ്ണും കടത്തുന്നു. ദേശീയപാത നിർമാണത്തിന് എന്ന പേരിലാണ് പന്നിയങ്കര ടോളിനു സമീപത്ത് നിന്ന് കല്ലും മണ്ണും കടത്തുന്നത്.
നാട്ടുകാരുടെ പരാതിയിൽ വടക്കഞ്ചേരി 1 വില്ലേജ് ഓഫിസർ ടി.എസ്.ശ്രീകലയുടെ നേതൃത്വത്തിൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. അനധികൃത പാറ ഖനനം കണ്ടെത്തിയതിനെ തുടർന്ന് സ്ഥലം ഉടമകൾക്ക് സ്റ്റോപ് മെമ്മോ നൽകി.
തഹസിൽദാർക്കും ജിയോളജി വകുപ്പിനും റിപ്പോർട്ട് നൽകിയതായി വില്ലേജ് ഓഫിസർ അറിയിച്ചു.
വാണിയമ്പാറയിലും പട്ടിക്കാടും മുടിക്കോടും അടിപ്പാതകളുടേയും നിർമാണം നടക്കുന്നതിനാൽ അതിലേക്കാണ് മണ്ണും കല്ലും കൊണ്ടുപോകുന്നതെന്ന് അറിയിച്ചാണ് തേനിടുക്ക്, പന്നിയങ്കര, ചുവട്ടുപാടം ഭാഗങ്ങളിൽ മലയിടിക്കൽ നടക്കുന്നത്. ഇതു സംബന്ധിച്ച് ജിയോളജിക്കൽ വകുപ്പിന്റെ അനുമതി ഉണ്ടോ എന്ന് പരിശോധിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ചുവട്ടുപാടത്തിന് സമീപം പൊത്തപ്പാറയിൽ കുന്നിടിക്കുന്നത് പൊത്തപ്പാറ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു.
തുടർന്ന് ഉടമ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ചോദിച്ച രേഖകൾ ഹാജരാക്കാൻ ഉടമയ്ക്ക് കഴിഞ്ഞില്ല. ഇതോടെ പാറ പൊട്ടിക്കൽ നിർത്തിവയ്പിച്ചു.വടക്കഞ്ചേരി–മണ്ണുത്തി ദേശീയപാത നിർമാണം നടക്കുമ്പോൾ വ്യാപകമായി പാറക്കൂട്ടം പൊട്ടിച്ച് നീക്കിയിരുന്നു.
എന്നാൽ കല്ലും മണ്ണും നിർമാണത്തിന് ഉപയോഗിക്കാതെ സമീപ ജില്ലകളിൽ വിൽപന നടത്തിയെന്ന് ആരോപണമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

