കാഞ്ഞിരപ്പുഴ ∙ 2.5 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള, 8.15 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ജില്ലാ പഞ്ചായത്തിന്റെ പാലക്കയം ലോവർ വട്ടപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം കെ.ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ചെറുകിട ജല വൈദ്യുത പദ്ധതികൾ നാടിന് ആവശ്യമാണെന്നും പുരോഗതി കൊണ്ടുവരുമെന്നും എംഎൽഎ പറഞ്ഞു. പാലക്കയം സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി, സ്ഥിരം സമിതി അധ്യക്ഷരായ അനിത പോൾസൻ,ശാലിനി കറുപ്പേഷ്, കെ.ഷാബിറ, ഡിവിഷൻ മെംബർ റെജി ജോസ്, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു, വൈസ് പ്രസിഡന്റ് ശാരദ പുന്നക്കലടി, മുൻ പ്രസിഡന്റ് ഒ.നാരായണൻകുട്ടി, ബ്ലോക്ക് മെംബർ പി.വി.കുര്യൻ, തനൂജ രാധാകൃഷ്ണൻ, കെ.കൃഷ്ണൻകുട്ടി, രാജി ജോണി,
ബെറ്റി ലോറൻസ്, പാലക്കയം സെന്റ്മേരീസ് ചർച്ച് വികാരി ഫാ.ചെറിയാൻ ആഞ്ഞിലിമൂട്ടിൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻകുട്ടി, പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ചീഫ് എൻജിനീയർ പ്രസാദ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് കമ്പനി ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയുടെ നേതൃത്വത്തിലാണു പദ്ധതിയുടെ നടത്തിപ്പ്. 28.73 കോടി രൂപ ചെലവഴിച്ചാണു പദ്ധതി ഒരുക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

