ചെർപ്പുളശ്ശേരി ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നാലു ദിവസങ്ങളിലായി നടന്ന ചെർപ്പുളശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 631 പോയിന്റ് നേടി ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാംപ്യൻമാരായി. 612 പോയിന്റോടെ ചെർപ്പുളശ്ശേരി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനാണു രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനത്തെത്തിയ കാട്ടുകുളം എകെഎൻഎംഎച്ച്എസ് 499 പോയിന്റ് നേടി.
സമാപന സമ്മേളനം നഗരസഭാധ്യക്ഷൻ പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു നഗരസഭാ ഉപാധ്യക്ഷ സി.കമലം അധ്യക്ഷയായി. പ്രിൻസിപ്പൽ പി.അബ്ദുൽ സലീം, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ വി.പി.ഷമീജ്, കെ.ടി.പ്രമീള, വി.ടി.സ്വാദിഖ് ഹുസൈൻ, സഫ്ന പാറയ്ക്കൽ, പിടിഎ പ്രസിഡന്റ് പി.റഹീം, എസ്എംസി ചെയർമാൻ സിദ്ദീഖ് പറക്കാടൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ടി.പി.ജയകുമാർ, പ്രധാനാധ്യാപിക ഷീജ സുഭാഷ്, എഇഒ ഇ.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

