പാലക്കാട് ∙ സ്റ്റേഷനുകളുടെ 500 മീറ്റർ ദൂരപരിധിയിലുള്ള ബവ്കോ ഔട്ലെറ്റുകൾ നിർത്തണമെന്നാവശ്യപ്പെട്ട് റെയിൽവേ പാലക്കാട് ഡിവിഷനും ബവ്കോയ്ക്കു കത്തുനൽകി. മഞ്ചേശ്വരം മുതൽ വാളയാർ വരെയുള്ള പ്രദേശത്തെ ഇത്തരം വിദേശമദ്യ വിൽപനശാലകൾ നിർത്തണമെന്നാണ് ആവശ്യം.
തിരുവനന്തപുരം ഡിവിഷൻ ഈ ആവശ്യത്തിൽ നേരത്തേ കത്തുനൽകിയിരുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ നിർദേശമനുസരിച്ചാണു ഡിവിഷനുകളുടെ നടപടി.തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും ഇതേ നടപടി സ്വീകരിക്കുന്നുണ്ട്.
മദ്യപിച്ച് ട്രെയിനിൽ കയറാൻ സ്റ്റേഷനുകളുടെ സമീപത്തുള്ള ഔട്ലറ്റുകൾ സഹായകമാകുന്നുണ്ടെന്നാണു വിലയിരുത്തൽ.
ഒലവക്കോട് ജംക്ഷൻ സ്റ്റേഷന്റെ രണ്ടാമത്തെ പ്രവേശന കവാടത്തിനു സമീപത്തെ ബവ്കോ ഔട്ലറ്റിലേക്കെത്തുന്നവരിൽ നിന്ന് യാത്രക്കാർക്കു മോശം സമീപനം നേരിടേണ്ടിവന്ന സംഭവങ്ങൾ ആർപിഎഫ് വ്യക്തമാക്കുന്നുണ്ട്. ബവ്കോ ഔട്ലറ്റുകൾ സ്ഥാപിക്കാൻ ആരാധനാലയം, വിദ്യാലയം, ശ്മശാനം,
പട്ടികജാതി– വർഗ ഉന്നതികൾ എന്നിവിടങ്ങളിൽ നിന്നുള്ള നിശ്ചിത ദൂരപരിധി വ്യവസ്ഥയിൽ ഇനി റെയിൽവേ സ്റ്റേഷനും ഉൾപ്പെടുത്താനും റെയിൽവേ ബവ്കോയ്ക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മദ്യപിച്ച യാത്രക്കാരൻ കേരള എക്സ്പ്രസിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തെ തുടർന്ന് റെയിൽ സുരക്ഷാസേന ട്രെയിനുകളിൽ ആരംഭിച്ച നടപടി തുടരുന്നുണ്ട്.
പരിശോധന ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലിയുടെ ഭാഗമാക്കി. ഒരു സ്റ്റേഷനിൽ പരിശോധിച്ച ബോഗിയിൽ നിന്ന്, തൊട്ടടുത്ത സ്റ്റേഷനിൽ മദ്യപിച്ചവരെ പിടികൂടാൻ ഇടവന്നാൽ ആദ്യം പരിശോധിച്ച ഉദ്യോഗസ്ഥനെതിരെ നടപടിക്കും നിർദേശമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

