പാലക്കാട് ∙ മലമ്പുഴ ഹയർസെക്കൻഡറി സ്കൂളിനു സമീപം രാത്രിയിൽ പുലിയെ കണ്ട സംഭവത്തിൽ വനംവകുപ്പ് പ്രദേശത്തു മുഴുവൻ പരിശോധന നടത്തി.
വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്തെ മരങ്ങളിൽ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞാൽ വിദഗ്ധ സമിതി യോഗം ചേർന്നു കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള തീരുമാനമെടുക്കുമെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു.
പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
ശനി രാത്രി പതിനൊന്നരയോടെയാണു മലമ്പുഴ ജില്ലാ ജയിലിലെ ജീവനക്കാർക്ക് ക്വാട്ടേഴ്സ് സ്ഥാപിക്കുന്നതിനു വേണ്ടി ഏറ്റെടുത്ത സ്ഥലത്തെ ചുറ്റുമതിലിനു മുകളിൽ പുലിയെ കണ്ടത്. സമീപത്തു താമസിക്കുന്ന എം.സി.സജീവൻ, സുഹൃത്ത് രഞ്ജിത്ത് എന്നിവർ അതുവഴി കാറിൽ സഞ്ചരിക്കുമ്പോഴാണു പുലിയെ കണ്ടത്. ഇവർ മലമ്പുഴ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസും പുലിയെ കണ്ടിരുന്നു. അടുത്ത രണ്ടു ദിവസങ്ങളിൽ വനംവകുപ്പ് ജീവനക്കാർ പ്രദേശത്ത് രാത്രിയിൽ പട്രോളിങ് നടത്തും.
പ്രദേശത്ത് രാത്രി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

