നാദാപുരം ∙ നിലനിർത്താൻ എൽഡിഎഫും പിടിച്ചെടുക്കാൻ യുഡിഎഫും കച്ചകെട്ടി ഇറങ്ങിയ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം ലഭിച്ചാൽ പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നു കരുതുന്ന ഇരു മുന്നണികളുടെയും സാരഥികളെ ഇരുത്തി വിദ്യാർഥികളുടെ ചോദ്യശരങ്ങൾ. പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ മീഡിയ ക്ലബ്ബും കേരള മീഡിയ അക്കാദമിയും ചേർന്ന് ജനവിധി എന്ന പേരിൽ നടത്തിയ ചർച്ചയിലാണ് വിദ്യാർഥികൾ വിവിധങ്ങളായ ചോദ്യങ്ങൾ ഉയർത്തിയത്.
മൂന്ന് ടേം കഴിഞ്ഞവർക്ക് സീറ്റില്ലെന്ന മുസ്ലിം ലീഗിന്റെ തീരുമാനത്തിൽ ഇളവ് ലഭിച്ചതും യുവാക്കൾക്ക് മത്സരിക്കാൻ അവസരം ലഭിക്കാതെ പോകുന്നതും ചോദ്യങ്ങളായി. വളയം ടൗൺ നവീകരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഷാഫി പറമ്പിൽ എംപിയെ ക്ഷണിക്കാത്തതു സംബന്ധിച്ചായിരുന്നു സിപിഎം നേതാവ് കെ.പി.പ്രദീഷിനോടുള്ള ഒരു ചോദ്യം. നാദാപുരം ഗവ.
ആശുപത്രിയുടെ വികസന മുരടിപ്പും ചർച്ചയായി.
ഇസ്മായിൽ വാണിമേൽ ചർച്ച നിയന്ത്രിച്ചു. എംഐഎം മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹികളായ ബംഗ്ലത്ത് മുഹമ്മദ്, ടി.കെ.അബ്ബാസ്, കെ.പി.മുഹമ്മദ്, പ്രിൻസിപ്പൽ എ.കെ.രജ്ഞിത്ത്, ഒ.സഫിയ, എം.സൗദ, എ.അബ്ദുൽ അസീസ്, എം.എം.മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

