സംരംഭകർക്കായി എംഎസ്എംഇ ഹെൽപ് ഡെസ്ക് ഇന്ന്
പാലക്കാട് ∙ ചുണ്ണാമ്പുതറ ഇന്ദ്രാണി നഗറിലുള്ള ഐസിഎഐ ഭവനിൽ എംഎസ്എംഇ ഹെൽപ് ഡെസ്ക് ഇന്ന് രാവിലെ 11 മുതൽ നടക്കും. ജില്ലയിലെ സംരംഭകർക്ക് അവരുടെ സംരംഭങ്ങൾ സംബന്ധിച്ച അക്കൗണ്ടിങ്, ഫിനാൻഷ്യൽ തുടങ്ങിയ വിഷയങ്ങളിൽ സംശയനിവാരണത്തിനും, കൺസൾട്ടിങ്ങിനും ഹെൽപ് ഡെസ്ക്കിൽ പങ്കെടുക്കാം.
വ്യവസായ വകുപ്പും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും ചേർന്ന് എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ചകളിലാണ് ഹെൽപ് ഡസ്ക് നടത്തുന്നത്. ഫോൺ: 7012233509.
കേരളപ്പിറവി സ്പെഷൽ;റിബേറ്റ് മേളയ്ക്ക് തുടക്കം
പാലക്കാട് ∙ കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന സ്പെഷൽ റിബേറ്റ് മേളയ്ക്ക് ഇന്നു തുടക്കമാകും.
അഞ്ച് വരെ നടക്കുന്ന മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ റിബേറ്റ് അനുവദിച്ചിട്ടുണ്ട്. ഖാദി ബോർഡിന്റെ കീഴിലുള്ള വിൽപന കേന്ദ്രങ്ങളിൽ റിബേറ്റ് ലഭ്യമാകും.
കോട്ടമൈതാനം, ടൗൺ ബസ് സ്റ്റാൻഡ് കോംപ്ലക്സ് എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളിലും തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും മണ്ണൂർ, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമശിൽപകളിലും പ്രത്യേക മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. സർക്കാർ, അർധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.
ഫോൺ: 0491 2534392.
കെൽട്രോണിൽസായാഹ്ന കോഴ്സ്
പാലക്കാട് ∙ കെൽട്രോൺ നോളജ് സെന്ററിൽ സായാഹ്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്സ് ആൻഡ് വിഷ്വൽ ഇഫക്ട്സ്, പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി മുതലായ കോഴ്സുകളിലേക്ക് നവംബർ 15ന് മുൻപ് അപേക്ഷിക്കാം. 0491 2504599, 8590605273.
കൂടിക്കാഴ്ച 3ന്
പടിഞ്ഞാറങ്ങാടി ∙ കല്ലടത്തൂർ ഗോഖലെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഡ്രോയിങ്, ഓഫിസ് അറ്റൻഡന്റ് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച മൂന്നിന് രാവിലെ 10ന്.
ജനറൽ ഡ്യൂട്ടിഅസിസ്റ്റന്റ് കോഴ്സ്
പാലക്കാട് ∙ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) ലക്കിടിയിൽ നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ) അഡ്വാൻസ്ഡ് ട്രെയ്നിങ് കോഴ്സിലേക്ക് അപേക്ഷിക്കാം.
തിയറി, പ്രായോഗിക പരിശീലനം എന്നിവ ഉൾക്കൊള്ളുന്നതാണു കോഴ്സ്. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത.
പരിശീലനം പൂർത്തിയാക്കുന്നവർക്ക് ആരോഗ്യമേഖലയിൽ ജോലി ലഭിക്കും. അപേക്ഷിക്കാൻ https://forms.gle/THbV5Su474kNiTpCA ഫോൺ: 9495999667, 9895967998.
കേരള നന്മ മെഗാ ക്വിസ് നാളെ
കൊല്ലങ്കോട് ∙ ഗാന്ധിജി അക്കാദമി സംഘടിപ്പിക്കുന്ന കേരള നന്മ മെഗാ ക്വിസും യുവജന സംഗമവും നാളെ രാവിലെ 9ന് കൊല്ലങ്കോട് യോഗിനിമാതാ ഗേൾസ് ഹൈസ്കൂളിൽ ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടി ഉദ്ഘാടനം ചെയ്യും.
സീനിയർ (പത്താം ക്ലാസിനു മുകളിൽ), ജൂനിയർ (പത്താം ക്ലാസ് വരെ) വിഭാഗങ്ങളിലാണു മത്സരം. വിജയികൾക്ക് യഥാക്രമം 2501, 1501, 1001 രൂപ വീതവും ട്രോഫികളും സമ്മാനിക്കും. മൂന്നാമത് ഡോ.വിദ്യാധരൻ സ്മാരക പ്രതിഭാ പുരസ്കാരം കഥകളി സംഗീതജ്ഞനും കേരള കലാമണ്ഡലത്തിലെ റിട്ട.
അസോഷ്യേറ്റ് പ്രഫസറുമായ സദനം ശ്യാമളനു സമ്മാനിക്കും. ഗായിക അഖില സതീഷ് മുഖ്യാതിഥിയാകും.
പറമ്പിക്കുളം സുങ്കം റേഞ്ച് ഓഫിസർ സുധിൻ ജയകുമാർ സമ്മാന വിതരണം നടത്തും. 9946520006, 8921572255.
താൽക്കാലിക നിയമനം
കോങ്ങാട് ∙ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഫിസിയോ തെറപ്പിസ്റ്റ്, ഫാർമസിസ്റ്റ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തും. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടിക്കാഴ്ച ഇന്നു രാവിലെ 10ന്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

