വിലങ്ങാട് ∙ ഉരുൾപൊട്ടലിൽ തകർന്ന ടൗൺ പാലം പാരിഷ് ഹാളിനു സമീപത്തു നിന്നു തുടങ്ങി വൈദ്യുതി നിലയത്തിലേക്കുള്ള റോഡിലേക്ക് അവസാനിക്കുംവിധം നിർമിക്കാൻ തീരുമാനം. നരിപ്പറ്റ പഞ്ചായത്തിലെ വിലങ്ങാട് വൈദ്യുതി നിലയത്തിലേക്കുള്ള റോഡിൽ 3 വീടുകളുള്ളതിനാൽ, ആ വീടുകൾ പൊളിക്കേണ്ടി വരുമെന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും വീടുകൾ പൊളിക്കാതെ പാലത്തിന്റെ അനുബന്ധ റോഡ് യാഥാർഥ്യമാക്കാൻ കഴിയും വിധമാണു പിഡബ്ല്യുഡിയുടെ പുതിയ പ്ലാൻ.
നരിപ്പറ്റ, വാണിമേൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള ഈ പാലത്തിന് 13 കോടി രൂപയുടെ എസ്റ്റിമേറ്റാണു തയാറാക്കിയത്. പണം ഇതു വരെ അനുവദിച്ചിട്ടില്ലാത്തതിനാൽ പാലം പണി എന്നു തുടങ്ങുമെന്നോ പൂർത്തിയാകുമെന്നോ വ്യക്തമല്ല.വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള വായാട് ഉന്നതിയിലേക്ക് അടക്കമുള്ള പാനോം – വായാട് പാലത്തിന് 7 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

