കോഴിക്കോട് ∙ കാക്കൂർ അങ്ങാടിയിലുള്ള നീതി മെഡിക്കൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കണ്ണൂർ നെല്ലിക്കുന്ന് ആലക്കോട് സ്വദേശി തങ്കച്ചൻ മാത്യു (57) ആണ് പിടിയിലായത്.
ഒക്ടോബർ 13നായിരുന്നു സംഭവം. മെഡിക്കൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് 65,000 രൂപ മോഷ്ടിച്ചുവെന്നാണ് കേസ്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കാക്കൂർ എസ്ഐ ജിഷ്ണുരാജ്, എഎസ്ഐ ലിനീഷ്, രാജേഷ്, രജീഷ്, ബബീഷ് ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങൾ ആയ എസ്ഐ രാജീവ് ബാബു, ജയരാജ്, ജിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

