മുക്കം∙ പ്രിയങ്ക ഗാന്ധി എംപിയുടെ യാത്രയിൽ എസ്കോർട്ട് വാഹനങ്ങൾ വഴി തെറ്റി. കഴിഞ്ഞ ദിവസം ട്രയൽ റൺ നടത്തിയ റൂട്ടിലാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് അബദ്ധം പറ്റിയത്. മലപ്പുറം ജില്ലയിലെ എടവണ്ണയിൽ സീതി ഹാജി സ്മാരക ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രിയങ്ക.
മുക്കത്തു നിന്ന് അഗസ്ത്യൻമൂഴി തൊണ്ടിമ്മൽ വഴി കോടഞ്ചേരിയിലേക്കുള്ള യാത്രയിലാണ് എസ്കോർട്ട് വാഹനങ്ങൾക്ക് വഴിതെറ്റിയത്. അഗസ്ത്യൻമൂഴി കവലയിൽ നിന്നും തൊണ്ടിമ്മൽ റൂട്ടിലേക്ക് തിരിയുന്നതിന് പകരം ഓമശ്ശേരി റൂട്ടിലേക്ക് കുതിക്കുകയായിരുന്നു.
പ്രിയങ്ക ഗാന്ധി സഞ്ചരിച്ച വാഹനവും ഓമശ്ശേരി റോഡിലേക്ക് പ്രവേശിച്ചെങ്കിലും പെട്ടെന്ന് തിരിച്ച് വിളിക്കുകയായിരുന്നു.
സുരക്ഷ വാഹനങ്ങളിൽ ചിലത് റിവേഴ്സ് വന്നു. ചില വാഹനങ്ങൾ ഏറെ ദൂരം മുന്നോട്ടെത്തി തിരിച്ചു വരികയായിരുന്നു. അഗസ്ത്യൻമൂഴി കവലയിലാണ് പ്രശ്നം.
വഴി തെറ്റിയതറിഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥരും വാഹനത്തിൽ നിന്നിറങ്ങി. ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം ഉയർന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

