ശബരിമലയിലേക്ക് ഗുണമേന്മ കുറഞ്ഞ നെയ് വിതരണം ചെയ്തുവെന്ന ക്ഷീര വകുപ്പിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ, ദേവസ്വം സെക്രട്ടറിയോട് മന്ത്രി കെ. മുരളീധരൻ അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടു.
സംഭവത്തിൽ ദേവസ്വം വകുപ്പിന്റെ ഭാഗത്തുനിന്നും വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും, വിഷയത്തിൽ അടിയന്തരമായി നിയമനടപടി സ്വീകരിക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കണമെന്നുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശബരിമലയിൽ നിലവാരം കുറഞ്ഞ നെയ് വിതരണം ചെയ്തിട്ടുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇതിന്റെ ഭാഗമായി സന്നിധാനത്ത് എത്തിച്ച നെയ്യുടെ കൃത്യമായ കണക്കുകൾ പരിശോധിക്കണം. കൂടാതെ, എത്തിച്ച നെയ്യുടെ ഗുണനിലവാരം ദേവസ്വം ബോർഡ് അധികൃതർ കൃത്യമായി ഉറപ്പുവരുത്തിയിരുന്നോ എന്നും പരിശോധനയിൽ കണ്ടെത്തേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

