വടകര∙ കോക്കനട്ട് പ്രൊഡ്യൂസേഴ്സ് കമ്പനി ജനറൽ ബോഡിയിൽ ബഹളം, കയ്യാങ്കളിയിൽ 2 ഡയറക്ടർമാർക്കു പരുക്കേറ്റു. ഇവരെ ഗവ.
ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയൂർ സ്വദേശികളായ ആർ.പി.കൃഷ്ണൻ, നാരായണൻ എന്നിവർക്കാണു പരുക്കേറ്റത്.
ഇന്നലെ വൈകിട്ടു 3.30നു ടൗൺഹാളിൽ ചേർന്ന യോഗമാണ് അലങ്കോലപ്പെട്ടത്. വൈകിട്ട് 3ന് ആരംഭിക്കേണ്ട യോഗം വൈകിയതോടെ, ഓഹരിയുടമകൾക്ക് ഒപ്പം സ്ഥലത്ത് ഉണ്ടായിരുന്ന ഡയറക്ടർ പി.എം.കുമാരൻ അധ്യക്ഷതയിൽ യോഗം ചേർന്നു.
ബൈലോ പ്രകാരം, സ്ഥലത്തുള്ള ഡയറക്ടറുടെ അധ്യക്ഷതയിൽ ചേരാം.
മറ്റൊരു ഡയറക്ടർ എം.സി.ബാലകൃഷ്ണൻ സ്വാഗതം പറയുന്നതിനിടെ കമ്പനി ചെയർമാനും വൈസ് ചെയർമാന്മാരും വേദിയിലെത്തി തടഞ്ഞു. ഇതോടെ യോഗത്തിൽ ബഹളമായി.
തുടർന്നു പൊലീസ് സ്ഥലത്തെത്തി യോഗം പിരിച്ചുവിട്ടതായി അറിയിച്ചു.ചെയർമാനും ഡയറക്ടർമാരും ചേർന്നാണ് ഡയറക്ടർമാരെ മർദിച്ചതെന്നു വിവിധ സൊസൈറ്റി പ്രസിഡന്റുമാരായ എം.അശോകൻ, ചന്ദ്രൻ കരിപ്പാലി, ബാലറാം പുതുക്കുടി എന്നിവർ പറഞ്ഞു.
അജൻഡയും മിനിട്സും മുൻ യോഗ തീരുമാനവും നൽകിയില്ലെന്നും അതു ചോദ്യം ചെയ്തതാണു പ്രകോപനത്തിന് കാരണമായതെന്നും ഇവർ ആരോപിച്ചു. അതേ സമയം, ജനറൽ ബോഡി നടപടി പൂർത്തിയാക്കിയതായി കമ്പനി ചെയർമാൻ ഇ.ശശീന്ദ്രൻ പറഞ്ഞു.
ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കുകയും 5 ഓഡിറ്റർമാരെ നിയമിക്കുകയും ചെയ്തു. നടപടികൾ എല്ലാം നിയമവിധേയമായി നടത്തിയതായി അദ്ദേഹം അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

