ചേളന്നൂർ∙ കോഴിക്കോട്- ബാലുശ്ശേരി റോഡിൽ അമ്പലത്തുകുളങ്ങര അങ്ങാടിയിൽ അപകടാവസ്ഥയിലായ കെട്ടിടം പഞ്ചായത്ത് അധികൃതരുടെ മേൽനോട്ടത്തിൽ പൊളിച്ചുമാറ്റി. പ്രസിഡന്റ് പി.പി.നൗഷീർ, സെക്രട്ടറി കെ.മനോജ് കുമാർ, സ്ഥിരം സമിതി അധ്യക്ഷ പി.കെ.കവിത, മെംബർ എ.ജസീന എന്നിവരുടെ മേൽനോട്ടത്തിൽ ഇന്നലെ വൈകിട്ടാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. കാക്കൂർ പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു. വ്യാഴാഴ്ച രാത്രി കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിഞ്ഞു വീണതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച്, കെട്ടിടം ഉടനെ പൊളിച്ചു നീക്കാൻ ഉടമകൾക്ക് നോട്ടിസ് നൽകിയിരുന്നു.
വില്ലേജ് ഓഫിസർ, സബ് കലക്ടർ എന്നിവർക്ക് റിപ്പോർട്ടും നൽകി.
ഇന്നലെ രാവിലെ വീണ്ടും കെട്ടിടത്തിന്റെ ഒരു ഭാഗം കൂടി വീണു. ഇതോടെയാണ് പഞ്ചായത്ത് അധികൃതരുടെ മേൽനോട്ടത്തിൽ പൊളിച്ചു മാറ്റിയത്.സമീപത്തെ കെട്ടിടവും അപകടാവസ്ഥയിലാണ്. ഇതു പൊളിച്ചു നീക്കാനും പഞ്ചായത്ത് സെക്രട്ടറി ഉടമകൾക്ക് നേരത്തെ നോട്ടിസ് നൽകിയിട്ടുണ്ട്.
സബ് കലക്ടർക്ക് റിപ്പോർട്ടും നൽകിയെങ്കിലും തുടർ നടപടിയായിട്ടില്ല. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഈ കെട്ടിടത്തിനു സമീപത്താണ് ബസ് കാത്തുനിൽക്കാറ്.കെട്ടിടം തകർന്നു വീണത് സംബന്ധിച്ച് ഇന്നലെ മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]