കോഴിക്കോട് ∙ കരുവൻതുരുത്തിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. ചെറുവണ്ണൂർ കണ്ണാടിക്കൽ സ്വദേശി മേത്തലകത്ത് മുഹമ്മദ്കോയ(69) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കരുവൻതുരുത്തിയിൽനിന്നും സ്കൂട്ടറിൽ ചെറുവണ്ണൂരിലേക്ക് പോവുന്നതിനിടെ എതിരെ വന്ന പിക്കപ്പ് മിനിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

