കൊയിലാണ്ടി പഴയ സ്റ്റാൻഡിന് സമീപമുള്ള ഒഫിക്സ് ഷവർമാ സ്റ്റാളിലേക്ക് വിതരണത്തിനായി എത്തിച്ച കോഴിയിറച്ചി തെരുവുനായ്ക്കൾ കടിച്ച് നശിപ്പിച്ചു. കട
തുറക്കുന്നതിന് മുൻപ്, മൂടിയില്ലാത്ത പാത്രങ്ങളിൽ കടയ്ക്ക് പുറത്ത് വെച്ചിരുന്ന ഇറച്ചിയാണ് നായ്ക്കൾ ആക്രമിച്ചത്. താമരശ്ശേരിയിലെ ചിക്കൻ സെന്ററിൽ നിന്നാണ് ഈ ഇറച്ചി എത്തിച്ചിരുന്നത്.
സംഭവമറിഞ്ഞെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് കട
രണ്ട് ദിവസത്തേക്ക് അടച്ചിടാൻ അധികൃതർ നോട്ടീസ് നൽകി. ഡോ.
ശ്വേതാ വേലായുധൻ, അസിസ്റ്റന്റ് ഓഫിസർ കെ. അരവിന്ദ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
കോഴിയിറച്ചി വിതരണം ചെയ്ത താമരശ്ശേരിയിലെ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫിസർക്ക് റിപ്പോർട്ട് നൽകിയതായി ഡോ. ശ്വേതാ വേലായുധൻ വ്യക്തമാക്കി.
കൊയിലാണ്ടിയിലെ മറ്റ് ഷവർമ ഷോപ്പുകളിലും വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

