എടത്വ കന്നേൽ കയ്യാലത്ത് ബിബിൻ, നിരണം കിഴക്കുംഭാഗം ചുങ്കത്തിൽ അനു എന്നിവരുടെ മക്കളായ മൂവർ സംഘം വിദ്യാഭ്യാസത്തിന്റെ ആദ്യ പടികയറുന്നു. ഒറ്റ പ്രസവത്തിൽ ജനിച്ച അൻവി എലിസബത്ത് ബിബിൻ, ജാൻവി എലിസബത്ത് ബിബിൻ, തൻവി എലിസബത്ത് ബിബിൻ എന്നിവരാണ് നിരണം കടപ്ര സെന്റ് ജോർജ് യുപി സ്കൂളിലെ എൽകെജി വിഭാഗത്തിൽ പ്രവേശനം നേടിയത്.
വിദേശത്ത് ജോലി ചെയ്യുന്ന ബിബിന്റെയും അനുവിന്റെയും ഈ സന്തോഷത്തിൽ പങ്കുചേർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ആശംസകൾ നേർന്നു. അക്ഷരലോകത്തേക്കുള്ള ഈ കുരുന്നുകളുടെ കടന്നുവരവ് പ്രദേശവാസികൾക്കിടയിൽ കൗതുകവും വലിയ സന്തോഷവുമാണ് നിറയ്ക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

