സംസ്ഥാനത്തെ പ്രധാന കന്നുകാലിച്ചന്തകളിലൊന്നായ വാണിയംകുളത്ത് പെരുന്നാൾ പ്രമാണിച്ച് വൻ വ്യാപാരം. വ്യാഴാഴ്ച മാത്രം കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് ചന്തയിൽ നടന്നത്.
സാധാരണ ദിവസങ്ങളിൽ 35 ലോഡ് കന്നുകാലികൾ എത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ 63 ലോഡുകൾ വരെ എത്തിച്ചേർന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലികളുടെ വരവ് വർധിച്ചതും കച്ചവടത്തെ സജീവമാക്കി.
മലപ്പുറം, കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്ന് വൻതോതിൽ കച്ചവടക്കാരും ആവശ്യക്കാരും ചന്തയിലെത്തി. ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ കന്നുകാലികളെ എത്തിച്ചത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മികച്ച വിപണിയാണ് ഇത്തവണ അനുഭവപ്പെട്ടത്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ചന്തയിൽ ഇടച്ചന്തകളും ക്രമീകരിച്ചിട്ടുണ്ട്.
ചന്തയിലെ പ്രധാന ആകർഷണമായി മാറിയത് നെല്ലിക്കുറിശ്ശി സ്വദേശിയായ ഷഫീർ വിൽപനയ്ക്കെത്തിച്ച ഭീമൻ പോത്താണ്. 10 ലക്ഷം രൂപ വിലമതിക്കുന്ന മുറ ഇനത്തിൽപ്പെട്ട
ഈ പോത്തിനെ മൂന്ന് ദിവസം മുൻപാണ് മഹാരാഷ്ട്രയിൽ നിന്നും എത്തിച്ചത്. 3000 കിലോയിലധികം ഭാരമുള്ള പോത്തിനായി വ്യാപാരികൾ 8 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തെങ്കിലും വിൽക്കാൻ ഉടമ തയ്യാറായില്ല.
ഈ ഭീമൻ പോത്തിനെ കാണാൻ ചന്തയിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

