കൊയിലാണ്ടി പഴയ സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ‘ഒഫിക്സ് ഷവർമാ’ എന്ന സ്ഥാപനത്തിൽ വിതരണത്തിനായി എത്തിച്ച കോഴിയിറച്ചി തെരുവുനായ്ക്കൾ നശിപ്പിച്ചു. കടയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ്, സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ച് മൂടിയില്ലാത്ത പാത്രങ്ങളിൽ കടയ്ക്ക് പുറത്ത് വെച്ചിരുന്ന ഇറച്ചിയാണ് നായ്ക്കൾ പിടിച്ചെടുത്തത്.
താമരശ്ശേരിയിലെ ഒരു ചിക്കൻ സെന്ററിൽ നിന്നാണ് വിതരണത്തിനായി ഇവിടെ ഇറച്ചി എത്തിച്ചിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അടിയന്തര പരിശോധന നടത്തി.
ഡോ. ശ്വേതാ വേലായുധൻ, അസിസ്റ്റന്റ് ഓഫിസർ കെ.
അരവിന്ദ് എന്നിവരടങ്ങുന്ന സംഘമാണ് നടപടികൾ സ്വീകരിച്ചത്. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ, രണ്ട് ദിവസത്തേക്ക് കടയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി.
ഇറച്ചി വിതരണം ചെയ്ത താമരശ്ശേരിയിലെ സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിനായി ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫിസർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് ഡോ. ശ്വേതാ വേലായുധൻ അറിയിച്ചു.
കൊയിലാണ്ടിയിലെ മുഴുവൻ ഷവർമ കടകളിലും വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

