കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്ത് ഹോട്ടലില്‍ അതിക്രമം നടത്തി ജീവനക്കാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. കുന്ദമംഗലം സ്വദേശിയായ ഉണ്ണികൃഷ്ണന് (39) ആണ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂര്‍ സ്വദേശിനിയായ യുവതി ബില്ലിംഗ് സ്റ്റാഫായി ജോലി ചെയ്തുവരുന്ന കുന്ദമംഗലം പാലക്കല്‍ റസ്റ്റോറന്റില്‍ പ്രതി അതിക്രമിച്ചുകയറുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന കല്ലെടുത്ത് റസ്റ്റോറന്റിന്റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ക്കുകയും വ്യാപകമായി സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ, തകര്‍ന്ന ഗ്ലാസ് ഉപയോഗിച്ച് യുവതിയുടെ കഴുത്തിന് നേരെ വീശി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.
യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പോലീസ് ഉടന്‍ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതിയെ കുന്ദമംഗലത്തു വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

